ത​പാ​ലി​ലെ​ത്തി​യ അ​വ​ശ്യ​മ​രു​ന്ന് വീ​ട്ടി​ലെ​ത്തി​ച്ച് പോ​സ്റ്റ​ൽ​ സൂ​പ്ര​ണ്ട് മാ​തൃ​ക​യാ​യി ‌
Thursday, April 2, 2020 10:00 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ഇ​രു​പ​തു വ​ര്‍​ഷ​മാ​യി കാ​ന്‍​സ​ര്‍ രോ​ഗ​ബാ​ധി​ത​യാ​യ ക​രീ​മാ​ന്‍​തോ​ട് ക​ണ്ണാ​ടി​യി​ല്‍​വീ​ട്ടി​ല്‍ പു​ഷ്പ​വ​ല്ലി​ക്ക് ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മ​രു​ന്ന് എ​ത്തി​ച്ച് പ​ത്ത​നം​തി​ട്ട പോ​സ്റ്റ​ല്‍ സൂ​പ്ര​ണ്ട് ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ മാ​തൃ​ക​യാ​യി.
കൊ​റി​യ​ര്‍ ക​മ്പ​നി​ക​ളി​ലൂ​ടെ അ​യ​ച്ചു​കൊ​ണ്ടി​രു​ന്ന മ​രു​ന്ന് ലോ​ക് ഡൗ​ണ്‍ മൂ​ലം ഇ​ത്ത​വ​ണ ത​പാ​ല്‍ മാ​ര്‍​ഗ​മാ​യാ​ണ് അ​യ​ച്ച​ത്. എ​ന്നാ​ല്‍ ത​പാ​ല്‍​നീ​ക്ക​വും ത​ട​സ​പ്പെ​ട്ട​തി​നാ​ല്‍ മ​രു​ന്ന് യ​ഥാ​സ​മ​യം ല​ഭി​ക്കാ​ന്‍ ത​ട​സം​വ​ന്ന വി​വ​രം അ​റി​ഞ്ഞ ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. അ​മ്പി​ളി, ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യെ അ​റി​യി​ച്ചു.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം പോ​സ്റ്റ​ല്‍ സൂ​പ്ര​ണ്ട് തി​രു​വ​ല്ല ആ​ര്‍​എം​എ​സ് ഓ​ഫീ​സി​ല്‍ നേ​രി​ട്ടെ​ത്തി മ​രു​ന്ന​ട​ങ്ങി​യ പാ​ഴ്സ​ൽ കൈ​പ്പ​റ്റി രാ​ത്രി​യോ​ടെ പു​ഷ്പ​വ​ല്ലി​യു​ടെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ‌