നാ​ലു​മാ​സ​ത്തി​നി​ടെ കോവിഡ് ബാധിതർ 400
Wednesday, July 8, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ട് ഇ​ന്ന​ലെ നാ​ലു മാ​സം പൂ​ർ​ത്തി​യാ​യി. ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ റാ​ന്നി ഐ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ​ക്കും അ​വ​രു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ര​ണ്ടു​പേ​ർ​ക്കു​മാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ട് നാ​ലു​മാ​സം പി​ന്നി​ട്ട ഇ​ന്ന​ലെ ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 400ലെ​ത്തി. മാ​ർ​ച്ച് എ​ട്ട് മു​ത​ൽ ഏ​പ്രി​ൽ 12 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ 17 പേ​രി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
പി​ന്നീ​ട് വി​ദേ​ശ​ത്തു​നി​ന്നും ആ​ളു​ക​ൾ മ​ട​ങ്ങി​യെ​ത്തി​യ​തി​നു പി​ന്നാ​ലെ മേ​യ് 12ന് ​അ​ടു​ത്ത ഘ​ട്ട​ത്തി​ലെ ആ​ദ്യ കേ​സു​ണ്ടാ​യി. മേ​യ് 12 മു​ത​ൽ മി​ക്ക​ദി​വ​സ​ങ്ങ​ളി​ലും കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു തു​ട​ങ്ങി​യ​തോ​ടെ ജൂ​ണ്‍ ഏ​ഴ് എ​ത്തി​യ​പ്പോ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണം 100 ക​ട​ന്നു.
പി​ന്നീ​ട് ജൂ​ണ്‍ 23 ആ​യ​പ്പോ​ഴേ​ക്കും ഇ​ത് 200ലെ​ത്തി. ജൂ​ലൈ ര​ണ്ടി​ന് രോ​ഗി​ക​ളു​ടെ എ​ണ്ണം 325 ലെ​ത്തി​യെ​ങ്കി​ൽ ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ഴേ​ക്കും 75 പേ​ർ കൂ​ടി വ​ർ​ധി​ച്ച് 400 ലെ​ത്തി.
രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് സ​ന്പ​ർ​ക്ക​ത്തി​ലേ​ക്കു നീ​ങ്ങി​യ​താ​ണ് നാ​ലു​മാ​സം പി​ന്നി​ടു​ന്പോ​ൾ ജി​ല്ല​യെ അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം.
ആ​ദ്യ​ത്തെ ഘ​ട്ട​ത്തി​ൽ രോ​ഗ​വ്യാ​പ​നം ഇ​റ്റ​ലി​യി​ൽ നി​ന്നു​ള്ള കു​ടും​ബ​ത്തി​ലെ ആ​റു​പേ​രി​ലൊ​തു​ങ്ങി. ഈ ​ഘ​ട്ട​ത്തി​ൽ ഇ​തേ​വ​രെ ആ​റു​പേ​രി​ൽ സ​ന്പ​ർ​ക്ക​വ്യാ​പ​നം ക​ണ്ടെ​ത്തി.
സ​ന്പ​ർ​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണം പ്ര​തി​ദി​നം കൂ​ടി​വ​രു​ന്ന​താ​ണ് ആ​ശ​ങ്ക. രോ​ഗ​മു​ക്തി​യി​ൽ വേ​ഗം കൈ​വ​രി​ച്ച​തോ​ടെ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത നി​ല​വി​ൽ ഇ​ല്ല. ഇ​ന്ന​ലെ​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 181 പേ​ർ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 218 പേ​ർ​ക്ക് ഇ​തി​നോ​ട​കം രോ​ഗ​മു​ക്തി​യാ​യി. ഒ​രാ​ൾ മാ​ത്ര​മാ​ണ് മ​രി​ച്ച​ത്.
മാ​ർ​ച്ച് എ​ട്ടു മു​ത​ലു​ള്ള ഘ​ട്ട​ത്തി​ൽ അ​വ​സാ​ന​രോ​ഗി ആ​ശു​പ​ത്രി വി​ട്ട​ത് മേ​യ് ഏ​ഴി​നാ​ണ്. 48 ദി​വ​സം ആ ​ഘ​ട്ട​ത്തി​ൽ രോ​ഗ​മു​ക്തി​ക്ക് വേ​ണ്ടി​വ​ന്നു. ഇ​പ്പോ​ൾ ഒ​രു ത​വ​ണ നെ​ഗ​റ്റീ​വാ​കു​ന്ന​വ​രെ ആ​ശു​പ​ത്രി വി​ടാ​ൻ അ​നു​വ​ദി​ക്കു​മെ​ന്നാ​യ​പ്പോ​ൾ രോ​ഗ​മു​ക്തി​യു​ടെ എ​ണ്ണം വ​ർ​ധി​ച്ചു.
ര​ണ്ടാ​ഴ്ച മു​ന്പു​വ​രെ തു​ട​ർ​ച്ച​യാ​യ ര​ണ്ടു ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​കു​ന്ന​വ​രെ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി വി​ടാ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ഏ​ഴു പേ​ർ​ക്ക്

പ​ത്ത​നം​തി​ട്ട: പ്രാ​ദേ​ശി​ക സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​ർ ഉ​ൾ​പ്പെ​ടെ ഇ​ന്ന​ലെ ജി​ല്ല​യി​ൽ ഏ​ഴു പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ഇ​ന്ന​ലെ മൂ​ന്നു​പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി. 181 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ക​ഴി​ഞ്ഞ ജൂ​ണ്‍ 19 ന് ​ഒ​മാ​നി​ൽ നി​ന്നും എ​ത്തി​യ പ​ന്ത​ളം സ്വ​ദേ​ശി (32), ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ (28), ഒ​ന്നി​ന് സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ ത​ടി​യൂ​ർ സ്വ​ദേ​ശി (38), 24 ന് ​ബ​ഹ്റ​നി​ൽ നി​ന്നും എ​ത്തി​യ ക​ട​പ്ര സ്വ​ദേ​ശി (52), 22 ന് ​ഗു​ജ​റാ​ത്തി​ൽ നി​ന്നും എ​ത്തി​യ മൈ​ല​പ്ര, കു​ന്പ​ഴ സ്വ​ദേ​ശി (60), പ​ത്ത​നം​തി​ട്ട, കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി (42), മ​റ്റൊ​രു കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി (48).
ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ 169 പേ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, റാ​ന്നി മേ​നാം​തോ​ട്ടം, പ​ന്ത​ളം അ​ർ​ച്ച​ന കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ്. ആ​റു പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മൂ​ന്നു​പേ​ർ വീ​തം തി​രു​വ​ന​ന്ത​പു​രം, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലു​മാ​ണ്. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ്.

വ​രാ​നു​ള്ള​ത് 1352 ഫ​ല​ങ്ങ​ൾ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ സ്ര​വ​സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ച്ചു. ഇ​ന്ന​ലെ മാ​ത്രം 345 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ചൊ​വ്വാ​ഴ്ച 800 ഓ​ളം സാ​ന്പി​ളു​ക​ൾ അ​യ​ച്ചി​രു​ന്നു.
1352 സ്ര​വ സാ​ന്പി​ളു​ക​ളു​ടെ ഫ​ല​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ എ​ത്താ​നു​ള്ള​ത്.
ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 17290 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്.