ര​ക്ഷാ​ദൗ​ത്യ​ത്തി​ന് 10 വ​ള്ള​ങ്ങ​ളു​മാ​യി 30 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജി​ല്ല​യി​ല്‍
Saturday, August 8, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​യാ​ല്‍ ര​ക്ഷാ​ദൗ​ത്യം ന​ട​ത്തു​ന്ന​തി​ന് പൂ​ര്‍​ണ​സ​ജ്ജ​രാ​യി കൊ​ല്ല​ത്തു നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ​ത്തി.

കൊ​ല്ലം വാ​ടി, ത​ങ്ക​ശേ​രി ക​ട​പ്പു​റ​ങ്ങ​ളി​ലെ 30 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും 10 വ​ള്ള​ങ്ങ​ളു​മാ​ണ് എ​ത്തി​യ​ത്. വ​ള്ള​ങ്ങ​ള്‍ റാ​ന്നി, ആ​റ​ന്മു​ള, പ​ന്ത​ളം പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​യി അ​യ​ച്ചു. അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ഇ​വ വി​ന്യ​സി​ക്കും.

വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ശാ​ന്ത​മാ​കു​ന്ന​തു​വ​രെ ഇ​വ​ര്‍ ജി​ല്ല​യി​ല്‍ തു​ട​രും. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​ഭ്യ​ര്‍​ഥി​ച്ച​തു പ്ര​കാ​ര​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ഇ​ട​ത്താ​വ​ള​ത്തി​ല്‍ കോ​ഴ​ഞ്ചേ​രി ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ കെ.​ജ​യ​ദീ​പ്, സാം ​പി.​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സ്വീ​ക​രി​ച്ചു.