ഹ​രി​ത​കേ​ര​ളം മി​ഷ​ൻ മ​ല്ല​പ്പ​ള്ളി ജ​ല​ധാ​ര പ​ദ്ധ​തി ഏ​റ്റെ​ടു​ക്കും
Saturday, September 26, 2020 10:20 PM IST
മ​ല്ല​പ്പ​ള്ളി: ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ല്ല​പ്പ​ള്ളി ഡി​വി​ഷ​നും താ​ലൂ​ക്ക് ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യി "എ​ന്‍റെ മ​ണി​മ​ല​യാ​ർ' ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി മ​ല്ല​പ്പ​ള്ളി ജ​ല​ധാ​ര എ​ന്ന പ​ദ്ധ​തി ഏ​റ്റെ​ടു​ക്കും.

മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക്, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ എ​ന്നീ പ​രി​ധി​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​റ​മ​ട​ക​ളു​ടെ ഉ​ട​മ​സ്ഥ​രു​ടെ അ​നു​മ​തി​യോ​ടെ അ​വ​യി​ലെ ജ​ലം സ​മീ​പ കി​ണ​റു​ക​ൾ റീ​ച്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നും ഭൂ​മി​യി​ൽ ജ​ലം താ​ഴ്ത്തു​ന്ന​തി​നും ക​ഴി​യു​ന്ന രീ​തി​യി​ലു​മാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. കൂ​ടാ​തെ ഇ​വ​യി​ൽ മ​ത്സ്യ​കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​ത് ആ​വ​ശ്യ​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്കു​വാ​നും ശ്ര​മി​ക്കും.

പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഭൂ​ഗ​ർ​ഭ ജ​ല​ത്തി​ൽ ക്ര​മാ​തീ​ത​മാ​യി കു​റ​വ് സം​ഭ​വി​ക്കു​ന്ന​ത് വേ​ന​ൽ​ക്കാ​ല​ത്ത് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കാ​റു​ണ്ട്. ഇ​തി​ന് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മെ​ന്നോ​ണ​മാ​ണ് മ​ല്ല​പ്പ​ള്ളി ജ​ല​ധാ​ര​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​നാ​യി ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​റ​മ​ട​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. വി. ​സു​ബി​ൻ, സി​പി​എം നേ​താ​ക്ക​ളാ​യ ജോ​ർ​ജു​കു​ട്ടി പ​രി​യാ​രം, ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ്, സ​ണ്ണി ജോ​ൺ​സ​ൺ, റ്റി.​എം. നി​ധി​ൻ കു​മാ​ർ കാ​ട്ടാ​മ​ല, സ​തീ​ഷ് കു​മാ​ർ മ​ണി​ക്കു​ഴി, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ ര​ജ​നി സ​ജു, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജി​ജു വൈ​ക്ക​ത്തു​ശേ​രി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ക​ല്ലൂ​പ്പാ​റ, മ​ല്ല​പ്പ​ള്ളി, ആ​നി​ക്കാ​ട്, ക​വി​യൂ​ർ, കോ​ട്ടാ​ങ്ങ​ൽ, എ​ഴു​മ​റ്റൂ​ർ, കൊ​റ്റ​നാ​ട്, പു​റ​മ​റ്റം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ല​ഭി​ക്കു​മെ​ന്ന് ത​ഹ​സീ​ർ എം,​റ്റി. ജ​യിം​സ് അ​റി​യി​ച്ചു.