സ്പെ​ഷൽ പോ​സ്റ്റ​ൽ ബാ​ല​റ്റു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പു​റ​പ്പെ​ട്ടു
Wednesday, December 2, 2020 10:13 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​വ​ർ​ക്കും ക്വാ​റന്‍റൈനി​ലുള്ള​വ​ർ​ക്കും ത്രി​ത​ല തെര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ്പെ​ഷൽ ബാ​ല​റ്റ് പേ​പ്പ​ർ വി​ത​ര​ണം ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന ലെ മു​ത​ൽ തു​ട​ങ്ങി. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡ് 11ൽ ​സ്പെ​ഷൽ ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ വൈ​കിട്ടോ​ടെ​യാ​ണ് വി​ത​ര​ണം തു​ട​ങ്ങി​യ​ത്. സ്പെ​ഷൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ അ​ലോ​ഷ്യ​സ് വി​ൽ​സ​ണ്‍, അ​സി​. ഒൗ​സേ​പ്പ് പി.​എ​സ്. എ​ന്നി​വ​രാ​ണ് ബാ​ല​റ്റ് പേ​പ്പ​റു​മാ​യി പോ​യ​ത്. വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ സ​ബ് ക​ള​ക്ട​ർ എ​സ്. ഇ​ല്ലാ​ക്ക്യ ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ഇ​വ​ർ​ക്ക് കൈ​മാ​റി. ഡി​എംഒ (ആ​രോ​ഗ്യം) ന​ൽ​കി​യ ലി​സ്റ്റ് അ​നു​സ​രി​ച്ചാ​ണ് ബാ​ല​റ്റ് പേ​പ്പ​ർ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈ നിലുള്ള​വ​ർ​ക്കും ന​ൽ​കു​ന്നത്.