ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു
Monday, January 25, 2021 10:29 PM IST
അ​ന്പ​ല​പ്പു​ഴ: പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു. കാ​ക്കാ​ഴം ഗ​വ ഹൈ​സ്കൂ​ളി​ലെ 1996 ബാ​ച്ചി​ലെ
വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ ഒ​രു വ​ട്ടം​കൂ​ടി വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ കാ​ക്കാ​ഴം സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഭാ​ക​ര പ​ണി​ക്ക​റാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ച​ത്. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഹാ​രി​സ്, അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​സി​യാ​ദ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.
നീ​ർ​ക്കു​ന്നം ക​നി​വ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ലെ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഷെ​ഫീ​ഖ് ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഫ്സ​ൽ റാ​ഹ​ത്ത്, മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​വും പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ഷെ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.