അ​ട​ച്ചി​ട​ൽ വ്യാ​പാ​രി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കും: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി
Friday, May 7, 2021 10:48 PM IST
ആ​ല​പ്പു​ഴ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ടേറിയ​റ്റ് യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്നു. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ട്ര​ഷ​റ​ർ ദേ​വ​സ്യ​ മേ​ച്ചേ​രി​ൽ യോ​ഗ​ത്തി​ന് സ്വാ​ഗ​തം ആ​ശം​സി​ച്ചു. യോ​ഗ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തി​യ ഗ​വ​ൺ​മെന്‍റി​നും എ​ല്ലാ ജ​ന​പ്ര​തിനി​ധി​ക​ൾ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര സം​ഘ​ട​നാ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.
കേ​ര​ള​ത്തി​ലെ മി​ക്ക ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​പ്പോ​ൾ ത​ന്നെ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഇന്നു മു​ത​ൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ വ​രു​മ്പോ​ൾ നി​ല വീ​ണ്ടും വ​ഷ​ളാ​കും. അ​തി​നാ​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തു പോ​ലെ മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി തു​റ​ക്കാ​നെ​ങ്കി​ലും അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ പ​ല വ്യാ​പാ​രി​ക​ളും ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​വു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ലോ​ണും ഓ​വ​ർ ഡ്രാ​ഫ്റ്റും ഇ​പ്പോ​ൾ ത​ന്നെ മി​ക്ക വ്യാ​പാ​രി​ക​ൾ​ക്കും തീ​രാ ബാ​ധ്യ​ത​ക​ളാ​യി​രി​ക്കു​ന്ന ഈ ​സ​മ​യ​ത്ത് വ്യാ​പാ​ര ന​ഷ്ട​ത്തി​നു പു​റ​മേ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ സ്റ്റോ​ക്കു​ക​ൾ ന​ശി​ച്ചു പോ​വു​ന്ന​തി​നും ഇ​ത്ത​ര​ത്തി​ലു​ള്ള പൂ​ർ​ണ അ​ട​ച്ചി​ട​ൽ വ​ഴി​വയ്​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ലോ​ക്ക്ഡൗ​ൺ കാ​ല​യ​ള​വി​ലെ വാ​യ്പ​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തെ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​ക​യും പ​ലി​ശ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് സം​ഘ​ട​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ത​ല മ​ന്ത്രി​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സ്വ​ന്തം ജീ​വ​ൻ പ​ണ​യം വച്ച് പൊ​തു​സ​മൂ​ഹ​ത്തെ സേ​വി​ക്കു​ക​യും അ​വ​രു​മാ​യി കൂ​ടു​ത​ൽ ഇ​ട​പ​ഴ​കു​ക​യും ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ളാ​യി പ​രി​ഗ​ണി​ച്ച് വാ​ക്സി​നേ​ഷ​ൻ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നും സം​ഘ​ട​ന അ​ഭ്യ​ർ​ഥി​ച്ചു.
ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്തെ വാ​ട​ക കു​ടി​ശി​ക വ്യാ​പാ​രി​ക​ൾ​ക്ക് വ​ലി​യൊ​രു ത​ല​വേ​ദ​ന​യാ​ണ്. ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി കൈ​ക്കൊ​ള്ള​ണം. സ​ർ​ക്കാ​ർ - ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വാ​ട​ക ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​വ​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​ണ്ടാ​യി. ഇ​ത്ത​ര​ത്തി​ൽ വ്യാ​പാ​ര മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തു​താ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന 140 എം​എ​ൽ​എ​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കാ​ൻ സം​ഘ​ട​ന തീ​രു​മാ​നി​ച്ചു. റം​സാ​ൻ കാ​ല​ത്തെ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് അ​നു​കൂ​ല സ​മീ​പ​ന​മു​ണ്ടാ​വ​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.