പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കാ​ൻ പ്ര​വ​ർ​ത്ത​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ച് സി​പി​ഐ
Monday, May 10, 2021 11:08 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കാ​ൻ സി​പി​ഐ ജി​ല്ലാ എ​ക്സി യോ​ഗം പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളോ​ടും പ്ര​വ​ർ​ത്ത​ക​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു.​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങ​ണം.
സി​എ​ഫ്എ​ൽ​ടി​സി​ക​ൾ ത​യാ​റാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ക്വാ​റ​ന്‍റൈനി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം ഒ​രു​ക്കു​ന്ന​തി​നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധി​ക്ക​ണം. കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​കു​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ഒ​രു​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മൊ​പ്പം നി​ന്ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ന​ൽ​ക​ണം. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രും ത​യാ​റാ​ക​ണം. ഇ​തി​നാ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.
ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ എം.​കെ. ഉ​ത്ത​മ​ൻ അധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വി. സ​ത്യ​നേ​ശ​ൻ, ജി. ​കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.