വി​ദ്യാ​ഭ്യാ​സ പി​ന്നോ​ക്കാ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​രു​ത്താ​ൻ സ​മു​ദാ​യം ഇ​ച്ഛാ​ശ​ക്തി​യോ​ടെ മു​ന്നേ​റ​ണ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി
Sunday, June 13, 2021 10:24 PM IST
ചേ​ർ​ത്ത​ല: വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പി​ന്നോ​ക്കാ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​രു​ത്താ​ൻ സ​മു​ദാ​യം ഇ​ച്ഛാ​ശ​ക്തി​യോ​ടെ മു​ന്നേ​റ​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി യോ​ഗം യൂ​ത്ത്മൂ​വ്‌​മെ​ന്‍റി​ന്‍റെ ഗു​രു​ജ്യോ​തി​സ് 2021 ഓ​ൺ​ലൈ​ൻ ക​രി​യ​ൻ​സ് ഗൈ​ഡ് ക്ലാ​സു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മു​ദാ​യ​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട​ത് ക​ണ​ക്കു പ​റ​ഞ്ഞ് ചോ​ദി​ക്കാ​നു​ള്ള ത​ന്‍റേ​ടം ഉ​ണ്ടാ​ക​ണം. കൊ​ല്ല​ങ്ങ​ൾ​ക്കു മു​മ്പ് ഗു​രു​ദേ​വ​ൻ അ​രു​ൾ ചെ​യ്തു​വെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ മ​റ്റു സ​മു​ദാ​യ​ങ്ങ​ൾ​ക്കൊ​പ്പം വ​ള​രാ​ൻ ച​രി​ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സാ​ധി​ച്ചി​ല്ല. ഗു​രു​ദേ​വ പ്ര​സ്ഥാ​ന​ങ്ങ​ൾ വ​ള​ർ​ന്നു വ​ന്ന ശേ​ഷം മാ​ത്ര​മാ​ണ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അ​ല്പ​മെ​ങ്കി​ലും മു​ന്നേ​റു​വാ​ൻ ക​ഴി​ഞ്ഞ​ത്.
കു​ട്ടി​ക​ളെ കെ​ട്ടു​താ​ലി വി​റ്റാ​യാ​ലും പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് വ​നി​താ​സം​ഘ​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ ഡോ. ​പ​ല്പു​വി​ന്‍റെ അ​മ്മ പ​പ്പ​മ്മ ന​ൽ​കി​യ ഉ​പ​ദേ​ശം വ​ള​രെ പ്ര​സ​ക്ത​മാ​ണ്. ജീ​വി​തം തോ​ൽ​ക്കാ​ൻ വേ​ണ്ടി​യു​ള്ള​ത​ല്ല ജ​യി​ക്കാ​ൻ വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന ഇ​ച്ഛാ​ശ​ക്തി എ​ല്ലാ കു​ട്ടി​ക​ളി​ലും ഉ​ണ്ടാ​വ​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.