കോ​വ​ളം-ബേ​ക്ക​ൽ ജ​ല​പാ​ത ഉടൻ യാ​ഥാ​ർ​ഥ്യ​മാ​കും: മ​ന്ത്രി
Friday, September 17, 2021 10:23 PM IST
ആ​ല​പ്പു​ഴ: കോ​വ​ളം- ബേ​ക്ക​ൽ ജ​ല​പാ​ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് ഗ​താ​ഗ​തമ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു. ജ​ല​ഗ​താ​ഗ​തവ​കു​പ്പ് പു​തു​താ​യി നി​ർ​മി​ച്ച് നീ​റ്റി​ലി​റ​ക്കി​യ കാ​റ്റാ​മ​റൈ​ൻ ബോ​ട്ട് സ​ർ​വീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പെ​രു​ന്പ​ള​ത്ത് നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​വ​ളം- ബേ​ക്ക​ൽ പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ ആ​ഗോ​ള ടൂ​റി​സം മേ​ഖ​ല​യി​ൽ കേ​ര​ള​ത്തി​ന് സ​വി​ശേ​ഷ​മാ​യ ഒ​രു ഇ​ടം ല​ഭി​ക്കും.

616 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ജ​ല​പാ​തവ​ഴി കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്ര​യും ച​ര​ക്കു​നീ​ക്ക​വും വി​നോ​ദ​സ​ഞ്ചാ​ര​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നേ​ട്ട​ങ്ങ​ളു​ണ്ടാ​കും. ദീ​ർ​ഘ​കാ​ല ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ഇന്നുമു​ത​ൽ റെ​സ്ക്യൂ ബോ​ട്ട് പെ​രു​ന്പ​ള​ത്തുത​ന്നെ ഇ​ടു​ന്ന​തി​നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​റുമാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന ജ​ല​ഗ​താ​ഗ​തവ​കു​പ്പി​ന്‍റെ ര​ണ്ടു സോ​ളാ​ർ ബോ​ട്ടു​ക​ളി​ൽ ഒ​രെ​ണ്ണം പെ​രു​ന്പ​ള​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ നി​ർ​ദേശം ന​ൽ​കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

ഇ​ന്ന​ലെ ഉ​ദ്ഘാ​ട​നം ചെ​യ്ത ര​ണ്ടു ബോ​ട്ടു​ക​ളി​ൽ 75 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന ബോ​ട്ട് പാ​ണാ​വ​ള്ളി- പെ​രു​ന്പ​ളം, ദ്വീ​പ് മാ​ർ​ക്ക​റ്റ്- ജെ​ട്ടി സ​ർ​വീ​സി​നാ​ണ് ആ​ദ്യം ഉ​പ​യോ​ഗി​ക്കു​ക. ഒ​രു ബോ​ട്ട് എ​റ​ണാ​കു​ള​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും.

ദ​ലീ​മ ജോ​ജോ എംഎ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. ആ​രി​ഫ് എംപി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദ്, പെ​രു​ന്പ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ് വി.​വി. ആ​ശ, പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ധ​ന്യ സ​ന്തോ​ഷ്, തൈ​ക്കാ​ട്ടു​ശേരി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശോ​ഭ​ന, സി.​പി. വി​നോ​ദ് കു​മാ​ർ, ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.