ന​മ്മു​ടെ ഭൂ​മി അ​വ​രു​ടെ​യും പരിപാടി ഇന്ന്
Saturday, May 21, 2022 11:10 PM IST
പൂ​ച്ചാ​ക്ക​ൽ: അ​ന്താ​രാ​ഷ്‌ട്ര ജൈ​വവൈ​വി​ധ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൈ​ക്കാ​ട്ടു​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘ന​മ്മു​ടെ ഭൂ​മി അ​വ​രു​ടെ​യും ’ എ​ന്ന പ​രി​പാ​ടി ഇ​ന്ന് രാ​വി​ലെ 10 ന് ​പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി ക​ൺ​സ​ർ​വേ​റ്റ​ർ കെ. ​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ഡി. ​വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് പി. ​ബാ​ല​ച​ന്ദ്ര​ൻ ക്ലാ​സ് ന​യി​ക്കും. വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രഫ​ർ​മാ​രാ​യ ര​തീ​ഷ് രാ​ജ​ൻ, പി.​ എ​സ്. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് കെ. ​പോ​ൾ, ഏബ്ര​ഹാം ജോ​ർ​ജ്, പ്രി​യ ജ​യ​റാം, ര​തി നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​സം​ഗം, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ, ഫോ​ട്ടോ പ്ര​ദ​ർ​ശ​നം എ​ന്നി​വ ന​ട​ത്തും.