കോ​ടി​ക​ൾ മു​ങ്ങി​യി​ട്ടും ദു​രി​ത​ങ്ങ​ളൊ​ഴി​യാ​തെ കു​ട്ട​നാ​ട്
Sunday, August 14, 2022 8:27 PM IST
മ​ങ്കൊ​ന്പ്: രാ​ജീ​വ്ഗാ​ന്ധി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​നം മു​ത​ലി​ങ്ങോ​ട്ട് കോ​ടി​ക​ളു​ടെ ഫ​ണ്ടാ​ണു കു​ട്ട​നാ​ട്ടി​ലേ​ക്കൊ​ഴു​കി​യെ​ത്തി​യ​തെ​ങ്കി​ലും, ആ​സൂ​ത്ര​ണ​ത്തി​ലെ​യും ന​ട​ത്തി​പ്പി​ലെ​യും പാ​ളി​ച്ച​ക​ൾ നി​മി​ത്തം പ​ദ്ധ​തി​ക​ളി​ൽ പ​ല​തി​ന്‍റെ​യും ശ​രി​യാ​യ ഫ​ലം നാ​ട്ടു​കാ​ർ​ക്കു ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​കു​ന്നു.

ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്ന വെ​ള്ള​പ്പൊ​ക്ക-​വെ​ള്ള​ക്കെ​ട്ടു ദു​രി​ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ; ഫ​ണ്ടു​ദു​ർ​വി​നി​യോ​ഗ​ത്തെ​ക്കു​റി​ച്ചും, ഇ​ട​നി​ല​ക്കാ​രു​ടെ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചും, പ​റ​ഞ്ഞു​പ​റ്റി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചു​മൊ​ക്കെ​യു​ള്ള പ​രാ​തി​ക​ൾ ഏ​റു​ക​യാ​ണ്.

എ​സി​ റോ​ഡ് ന​വീ​ക​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ പൂ​വം പ്ര​ദേ​ശ​ത്തെ ഉ​യ​ർ​ത്തി​യ ​റോ​ഡും ഓ​ട​ക​ളു​മെ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ചെ​റി​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പോ​ലും വെ​ള്ള​ത്തി​ന​ട​ിയി​ലാ​യ​തോ​ടെ, പ്ര​ള​യ​കാ​ല​ത്തും യാ​ത്ര സു​ഗ​മ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ പ്ര​സ​ക്തി​പോ​ലും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​താ​യാ​ണു പ​രാ​തി. ഇ​ത്ത​വ​ണ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഉ​ണ്ടാ​യ​തി​നെ​ക്കാ​ൾ ഒ​രു മീ​റ്റ​റി​ല​ധി​കം ജ​ല​നി​ര​പ്പ് പ്ര​ള​യ​കാ​ല​ത്ത് കു​ട്ട​നാ​ട്ടി​ൽ ഉ​യ​രാ​റു​ണ്ട്.

അ​തേ സ​മ​യം, പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ എ​ല്ലാം ശ​രി​യാ​കു​മെ​ന്നു ത​ന്നെ​യാ​ണ് അ​ധി​കൃ​ത​രി​പ്പോ​ഴും വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടേ​യു​മൊ​ന്നും അ​ഭി​പ്രാ​യ​ങ്ങ​ൾ മാ​നി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി പ​ദ്ധ​തി ആ​സൂ​ത്ര​ണം​ചെ​യ്ത​് അടി​ച്ചേ​ൽ​പ്പി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ക​നാ​ലി​ലേ​ക്കും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ഒ​ഴു​കി​മാ​റാ​ൻ സൗ​ക​ര്യ​മു​ള്ള റോ​ഡി​ൽ കോ​ടി​ക​ൾ മു​ട​ക്കി ഓ​ട​പ​ണി​യു​ന്ന​തി​ന്‍റെ​യും, ജ​ല​ഗ​താ​ഗ​ത​ത്തി​നു ഭീ​ഷ​ണി​യാ​യേ​ക്കാ​വു​ന്ന കു​ള്ള​ൻ​പാ​ല​ങ്ങ​ളു​ടെ​യു​മൊ​ക്കെ യു​ക്തി നാ​ട്ടു​കാ​രി​ൽ പ​ല​രും നേ​ര​ത്തെ​ത​ന്നെ ചോ​ദ്യം​ചെ​യ്തി​രു​ന്ന​താ​ണെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നാ​ണാ​ക്ഷേ​പം. നാ​ളി​തു​വ​രെ ഉ​പ​യോ​ഗി​ക്കു​ക​പോ​ലും ചെ​യ്തി​ട്ടി​ല്ലാ​ത്ത ന​ട​പ്പാ​ല​ങ്ങ​ൾ പു​തി​യ നി​ർ​മ്മി​തി​ക്കു​വേ​ണ്ടി പൊ​ളി​ച്ചു നീ​ക്കു​ക​യ​തും മ​റ്റും, ആ​വ​ർ​ത്തി​ക്കു​ന്ന ആ​സൂ​ത്ര​ണ​പ്പി​ഴ​വി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യ​വ​ർ എ​ടു​ത്തു കാ​ട്ടു​ന്നു.

ന​ട​വ​ഴി​ക്കു​പോ​ലും വ​ക​യി​ല്ലാ​തെ ന​ട്ടം​തി​രി​യു​ന്ന​വ​ർ കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി​യു​ള്ള​പ്പോ​ൾ, പൊ​ളി​ച്ചും പ​ണി​തും ഫ​ണ്ടു​പാ​ഴാ​ക്കു​ന്ന​ത് ആ​രു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണെ​ന്ന ചോ​ദ്യ​വും നാ​ട്ടു​കാ​രു​ന്ന​യി​ക്കു​ന്നു. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ റോ​ഡ് ബ്ലോ​ക്ക് ചെ​യ്യു​ന്ന​തും ബ​ദ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​ക​ളും യാ​ത്ര​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ലു​ള​ള സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്നു​ണ്ട്. പോ​ലീ​സും മ​റ്റു ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്.

എ​സി​ റോ​ഡ് പോ​ലെ മു​ള​യ്ക്കാം​തു​രു​ത്തി​യി​ലും

പെ​രു​ന്ന മു​ത​ൽ കൈ​ത​വ​ന​വ​രെ​യു​ള്ള 24.16 കി​ലോ​മീ​റ്റ​ർ എ​സി​റോ​ഡി​നു​വേ​ണ്ടി റീ​ബി​ൽ​ഡ് പ​ദ്ധ​തി​പ്ര​കാ​രം 649.7689755 കോ​ടി​രൂ​പ​യാ​ണു വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​തെ​ങ്കി​ലും, നി​ല​വി​ലു​ള്ള രീ​തി തു​ട​ർ​ന്നാ​ൽ ചെ​ല​വ് ആ​യി​രം കോ​ടി​യും ക​ട​ന്നേ​ക്കാ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

ഇ​തി​നു​ശേ​ഷം സ​മീ​പ​കാ​ല​ത്തൊ​ന്നും മ​റ്റൊ​രു പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​നു സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ, പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചു കു​ട്ട​നാ​ട​ൻ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി കു​റ്റ​മ​റ്റ രീ​തി​യി​ൽ പ​ദ്ധ​തി പു​ന​ക്ര​മീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ നാ​ടി​ന്‍റെ ഭാ​വിവി​ക​സ​നം പോ​ലും മു​ര​ടി​ക്കു​മോ​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. കു​ട്ട​നാ​ട്ടി​ൽ കെഎ​സ്ടി​പി ന​ട​പ്പാ​ക്കു​ന്ന വീ​യ​പു​രം മു​ള​യ്ക്കാം​തു​രു​ത്തി റോ​ഡ് പ​ദ്ധ​തി​യെ​ക്കു​റി​ച്ചും സ​മാ​ന​രീ​തി​യി​ലു​ള്ള ആ​ക്ഷേ​പ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു.

ക​മ്മീ​ഷ​നും ഫ​ണ്ടു​കൊ​ള്ള​യ്ക്കും​വേ​ണ്ടി പി​ടി​വാ​ശി​യോ​ടെ പ​ദ്ധ​തി​ക​ള​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​നു പ​ക​രം, ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മെ​ന്തെ​ന്ന​റി​ഞ്ഞ് കു​ട്ട​നാ​ട്ടി​ൽ ജീ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ത്ത​ക്ക​രീ​തി​യി​ൽ പ​ദ്ധ​തി​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രാ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഏ​കോ​പ​ന​മി​ല്ലാ​യ്മ പ്ര​ശ്നം

കൃ​ഷി​ക്കു​വേ​ണ്ടി​യു​ള്ള പ​ന്പിം​ഗി​നെ​യും, ദു​രി​ത​നി​വാ​ര​ണ​ത്തി​നു​ള്ള പ​ന്പിം​ഗി​നെ​യും ര​ണ്ടാ​യി​ത്ത​ന്നെ ക​ണ്ടു​കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക​ളാവണ​മെ​ന്നാ​ണു നാ​ട്ടു​കാ​രാ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കൃ​ഷി​യി​ല്ലാ​ത്ത​പ്പോ​ഴ​ത്തെ നി​യ​ന്ത്രി​ത​പ​ന്പിം​ഗി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ർ​ക്കും പ്ര​ത്യേ​കി​ച്ച് ഉ​ത്ത​ര​വാ​ദി​ത്വ​മൊ​ന്നു​മി​ല്ലെ​ന്നാ​ണ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചി​ല അ​പേ​ക്ഷ​ക​ർ​ക്കു വി​വി​ധ​വ​കു​പ്പു​ക​ളി​ൽ നി​ന്നും ല​ഭി​ച്ച മ​റു​പ​ടി​ക​ളി​ലി​തു വ്യ​ക്ത​മാ​ണ​ത്രേ. റോ​ഡു​ക​ൾ​ക്കു​മു​ക​ളി​ൽ വെ​ള്ള​മെ​ത്താ​ത്ത​രീ​തി​യി​ൽ ജ​ല​നി​ര​പ്പു​ക്ര​മീ​ക​രി​ച്ചു റോ​ഡു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തു ന​ല്ല​കാ​ര്യ​മാ​ണെ​ന്ന​ഭി​പ്രാ​യ​പ്പെ​ടു​ന്ന പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് അ​തു ത​ങ്ങ​ളു​ടെ ജോ​ലി​യ​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

നെ​ൽ​ക്കൃ​ഷി​യി​ല്ലാ​ത്ത​പ്പോ​ഴ​ത്തെ പ​ന്പിം​ഗി​നു ത​ങ്ങ​ൾ​ക്കു പ​ദ്ധ​തി​ക​ളി​ല്ലെ​ന്നു കൃ​ഷി​വ​കു​പ്പും വ്യ​ക്ത​മാ​ക്കു​ന്നു. ര​ണ്ടാം​കൃ​ഷി​യു​ള്ള​പ്പോ​ൾ വെ​ള്ള​ക്കെ​ട്ടൊ​ഴി​വാ​കു​മെ​ന്നു പ​റ​ഞ്ഞു പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും കൈ​മ​ല​ർ​ത്തു​ക​യാ​ണ​ത്രേ. നി​യ​ന്ത്രി​ത​പ​ന്പിം​ഗ് വേ​ണ​മെ​ന്നു ഗ്രാ​മ​സ​ഭ​ക​ൾ തീ​രു​മാ​ന​മൊ​ക്കെ എ​ടു​ക്കാ​റു​ണ്ടെ​ങ്കി​ലും പ​ദ്ധ​തി​ക​ളു​ടെ അ​ഭാ​വം നി​മി​ത്തം ഒ​ന്നും ന​ട​പ്പാ​കാ​റി​ല്ല. പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കു​പ​രി, വി​വി​ധ​വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു ല​ഭ്യ​മാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള, പ​ദ്ധ​തി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന​താ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
=====

വേ​ണ്ട​തു കു​ട്ട​നാ​ടി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ അ​റി​ഞ്ഞു​​ള്ള പ​ദ്ധ​തി​ക​ൾ

പ്ര​ധാ​ന​റോ​ഡു​ക​ളെ​ല്ലാം സാ​ധാ​ര​ണ വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ക്ക​ത്ത​ക്ക​വി​ധം മ​ണ്ണി​ട്ടു​യ​ർ​ത്തി​യും, പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു​ള്ളി​ലൂ​ടെ​യു​ള്ള റോ​ഡു​ക​ളെ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങാ​തെ ജ​ല​നി​ര​പ്പു​ക്ര​മീ​ക​രി​ച്ചും സം​ര​ക്ഷി​ക്കു​ന്ന​താ​ണ് കു​ട്ട​നാ​ട​ൻ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ അ​നു​യോ​ജ്യ​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്ന​ത്.

പ​രി​സ്ഥി​തി​ക്ക​നു​യോ​ജ്യ​മ​ല്ലാ​ത്ത നി​ർ​മ്മി​തി​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ന്ന​താ​വും ഉ​ത്ത​മം. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ റോ​ഡു​ക​ൾ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മു​ങ്ങി യാ​ത്ര മു​ട​ങ്ങി​യ​പ്പോ​ഴും, പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ പ​ന്പിം​ഗി​ന്‍റെ ബ​ല​ത്തി​ൽ വ​ണ്ടി​യോ​ടി​യ റോ​ഡു​ക​ൾ കു​ട്ട​നാ​ട്ടി​ൽ ത​ന്നെ​യു​ണ്ട്. ഇ​തി​നെ അ​തി​ജീ​വ​ന​ത്തി​നു​ള്ള മാ​തൃ​ക​യാ​ക്കി പ​ദ്ധ​തി​ക​ളാ​സൂ​ത്ര​ണം ചെ​യ്തു​കൂ​ടേ​യെ​ന്നാ​ണു നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്.

പ​ന്പിം​ഗ് ഒ​രു പ​രി​ഹാ​ര​മാ​ർ​ഗം

നെ​ൽ​ക്കൃ​ഷി​ക്കു​വേ​ണ്ടി​യു​ള്ള പ​ന്പിം​ഗ് ന​ട​ന്നി​രു​ന്ന പാ​ട​ശേ​ഖ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ൾ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ​യും വെ​ള്ള​ക്കെ​ട്ടു​ദു​രി​ത​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​വാ​യ​ത്. ഉ​റ​പ്പു​ള്ള പു​റം​ബ​ണ്ടു​ക​ൾ, കാ​ര്യ​ക്ഷ​മ​ത​യു​ള്ള മോ​ട്ടോ​ർ, സ്ഥി​രം​വൈ​ദ്യു​തി​ക​ണ​ക്ഷ​ൻ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും ഉ​റ​പ്പു​വ​രു​ത്തി​യാ​ൽ പ​ന്പിം​ഗി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​വി​ല്ല.

മ​തി​യാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ര​ണ്ടാം​കൃ​ഷി​ക്കി​റ​ങ്ങി​യാ​ല​തു ഞാ​ണിേൽ ക​ളി​യാ​കു​മെ​ന്നു​ള്ള​തി​നാ​ൽ പാ​ട​ശേ​ഖ​ര​സ​മി​തി​ക​ൾ പ​ല​പ്പോ​ഴും മ​ഴ​ക്കാ​ല​ത്തെ കൃ​ഷി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ശ്ര​മി​ക്കാ​റു​ണ്ട്. മ​ട​വീ​ണാ​ലു​ണ്ടാ​കാ​നി​ട​യു​ള്ള വീ​ടു​ത​ക​ർ​ച്ച​പോ​ലു​ള്ള ദു​ര​ന്ത​ങ്ങ​ൾ പ്ര​വ​ച​നാ​തീ​ത​മാ​ണെ​ന്ന​തും അ​വ​രെ പി​ന്തി​രി​പ്പി​ക്കു​ന്ന ഘ​ട​ക​മാ​ണ്.

നി​യ​ന്ത്രി​ത​ പ​ന്പിം​ഗ് നി​ർ​ബ​ന്ധി​ത പ​ദ്ധ​തി​യാ​ക്ക​ണം

പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കും വേ​ണ്ടി ധാ​രാ​ളം ഫ​ണ്ട് സ​ർ​ക്കാ​ർ മു​ട​ക്കാ​റു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കു പു​റ​മെ കൃ​ഷി​ക്കാ​ര​ല്ലാ​ത്ത പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കു​മെ​ല്ലാം ല​ഭ്യ​മാ​ക​ത്ത​ക്ക​രീ​തി​യി​ലു​ള്ള ഭ​ര​ണ​ത​ല തീ​രു​മാ​ന​ങ്ങ​ളാ​ണ് ഉണ്ടാ​കേ​ണ്ട​ത്. നെ​ൽ​ക്കൃ​ഷി​യി​ല്ലെ​ങ്കി​ലും ദു​രി​ത​നി​വാ​ര​ണ​ത്തി​നു​വേ​ണ്ടി ആ​വ​ശ്യാ​നു​സ​ര​ണം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പ​ന്പിം​ഗ് ന​ട​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​റു​ണ്ടെ​ങ്കി​ലും, ഇ​തി​ന്‍റെ ന​ട​ത്തി​പ്പു സം​ബ​ന്ധി​ച്ച് ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്.

ദു​രി​ത​നി​വാ​ര​ണം ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ലെ​ന്നു പ​റ​യു​ന്ന പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളു​ണ്ട്. പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കാ​തെ ദു​രി​ത​നി​വാ​ര​ണ​ത്തി​നു​ള്ള നി​ർ​ബ​ന്ധി​ത പ​ദ്ധ​തി​യെ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ ന​ട​പ്പാ​ക്കി​യെ​ങ്കി​ൽ മാ​ത്ര​മേ നി​യ​ന്ത്രി​ത​പ​ന്പിം​ഗ് കു​ട്ട​നാ​ട്ടി​ൽ പ്രാ​യോ​ഗി​ക​മാ​വു​ക​യു​ള്ളൂ​വെ​ന്നാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

റൂം ​ഫോ​ർ റി​വ​റും മെ​ക്ക​നൈ​സ്ഡ് ഡി​വാ​ട്ട​റിം​ഗും

പാ​ട​ശേ​ഖ​ര​ബ​ണ്ടു​ക​ളു​ടെ സം​ര​ക്ഷ​ണ​വ​ല​യ​മി​ല്ലാ​തെ നേ​രി​ട്ടു ജ​ലാ​ശ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളും കു​ട്ട​നാ​ട്ടി​ൽ ഏ​റെ​യു​ണ്ട്.

മ​നു​ഷ്യ​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ലേ​ക്കു ക​ട​ന്നു​ക​യ​റാ​നി​ട​യാ​കാ​തെ പ്ര​ള​യ​ജ​ലം വേ​ഗ​ത്തി​ൽ ഒ​ഴു​കി മാ​റു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തെ​ങ്കി​ലേ ഇ​ത്ത​രം പ്ര​ദേ​ങ്ങ​ളെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ന്നും ര​ക്ഷി​ക്കാ​നാ​വൂ. മ​റ്റെ​ന്തി​നെ​ക്കാ​ളു​മു​പ​രി ജ​ല​മാ​നേ​ജു​മെ​ന്‍റ് പ​ദ്ധ​തി​ക​ൾ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കി​യെ​ങ്കി​ൽ മാ​ത്ര​മേ ഇ​തു സാ​ധ്യ​മാ​കൂ എ​ന്നാ​ണ് കു​ട്ട​നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ആ​റു​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും വേ​ന്പ​നാ​ട്ടു​കാ​യ​ലി​ന്‍റെ​യു​മെ​ല്ലാം ആ​ഴം കൂ​ട്ടി നീ​രൊ​ഴു​ക്കു സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത​യോ​ടെ ന​ട​പ്പാ​ക്ക​ണ​ം.

ജ​ലാ​ശ​യ​ങ്ങ​ളി​ൽ നി​ന്നു നീ​ക്കം ചെ​യ്യു​ന്ന ക​ട്ട​യും മ​റ്റും ബ​ണ്ടു​ക​ൾ ബ​ല​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ​യു​ള​ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി പ്രാ​ദേ​ശി​ക​മാ​യി ത​ന്നെ ഉ​പ​യോ​ഗി​ക്കാ​നു​മാ​വും. പ്ര​ള​യ​ദി​ന​ങ്ങ​ളി​ൽ വ​ലി​യ പ​ന്പു​ക​ളു​പ​യോ​ഗി​ച്ചു ക​ട​ലി​ലേ​ക്കു വെ​ള്ളം പ​ന്പു​ചെ​യ്തു​ക​ള​യാ​നു​ത​കു​ന്ന മെ​ക്ക​നൈ​സ്ഡ് ഡി ​വാ​ട്ട​റിം​ഗ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

ഫ​ണ്ടു​ചെ​ല​വ​ഴി​ക്കു​ന്ന​തി​നാ​യി എ​ന്തെ​ങ്കി​ലു​മൊ​ക്കെ കാ​ട്ടി​ക്കൂ​ട്ടു​ന്ന​തി​നു പ​ക​രം പ്രാ​ദേ​ശി​ക​പ്ര​ത്യേ​ക​ത​ക​ളും നാ​ട്ട​റി​വു​ക​ളും മാ​നി​ച്ച് ശാ​സ്ത്രീ​യ​മാ​യി പ​ദ്ധ​തി​ക​ളാ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കി​യാ​ൽ കു​ട്ട​നാ​ടി​നെ വീ​ണ്ടെ​ടു​ക്കാ​നാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

ഒ​രു നെ​ല്ലും ഒ​രു മീ​നും അ​ഭി​കാ​മ്യം

മ​ഴ​ക്കാ​ല​ത്തു കൃ​ഷി​യെ​ക്കാ​ൾ പ്രാ​ധാ​ന്യം ദു​രി​ത​നി​വാ​ര​ണ​ത്തി​നു ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​മി​പ്പോ​ൾ ശ​ക്ത​മാ​ണ്.പു​റ​ത്തെ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​ന​നു​സ​രി​ച്ച് അ​ക​ത്തെ ജ​ല​നി​ര​പ്പും ഉ​യ​ർ​ത്തി ബ​ണ്ടു​ക​ളി​ലെ സ​മ്മ​ർ​ദ്ദം കു​റ​യ്ക്കാ​മെ​ന്നു​ള്ള​തി​നാ​ൽ, നി​യ​ന്ത്രി​ത​പ​ന്പിം​ഗി​ൽ മ​ട​വീ​ഴ്ചാ​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ എ​ളു​പ്പ​മാ​ണ്.

നി​യ​ന്ത്രി​ത​പ​ന്പിം​ഗി​നൊ​പ്പം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ക്കൃ​ഷി​കൂ​ടി ന​ട​ത്തി​യാ​ൽ അ​ധി​ക വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​നാ​വും. പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ള​ശ​ല്യം കു​റ​യാ​നും വ​ള​ക്കൂ​റു കൂ​ടാ​നും മ​ത്സ്യ​ക്കൃ​ഷി സ​ഹാ​യ​ക​മാ​കു​മെ​ന്ന മെ​ച്ച​വു​മു​ണ്ട്.

മ​ട​തു​റ​ന്നു നെ​റ്റു​സ്ഥാ​പി​ച്ചു മീ​ൻ​വ​ള​ർ​ത്തു​ന്ന​തു പോ​ലു​ള്ള ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നി​ല​വി​ലെ ച​ട്ട​ങ്ങ​ൾ, കു​ട്ട​നാ​ടി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ പ​രി​ഷ്ക​രി​ച്ചാ​ൽ മ​ത്സ്യ​ക്കൃ​ഷി​യും നി​യ​ന്ത്രി​ത​പ​ന്പിം​ഗും സം​യു​ക്ത​മാ​യി ന​ട​ത്താ​നാ​വും.

സ്വാ​മി​നാ​ഥ​ൻ​ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലും മ​റ്റും ഉൗ​ന്നി​പ്പ​റ​ഞ്ഞി​രു​ന്ന ഒ​രു നെ​ല്ലും ഒ​രു മീ​നും പ​ദ്ധ​തി കു​ട്ട​നാ​ടി​ന് അ​നു​ഗ്ര​ഹ​മാ​യി മാ​റു​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് പൊ​തു​വെ​യു​ള്ള​ത്.

https://www.deepika.com/localnews/Localdetailnews.aspx?Distid=KL4&id=1207911

https://m.deepika.com/article/news-detail/1107763 target=_blank>
https://m.deepika.com/article/news-detail/1107763


https://www.deepika.com/localnews/Localdetailnews.aspx?Distid=KL4&id=1122159 target=_blank>
https://www.deepika.com/localnews/Localdetailnews.aspx?Distid=KL4&id=1122159


https://www.deepika.com/localnews/Localdetailnews.aspx?Distid=KL4&id=1089655 target=_blank>
https://www.deepika.com/localnews/Localdetailnews.aspx?Distid=KL4&id=1089655


https://www.deepika.com/localnews/Localdetailnews.aspx?Distid=KL4&id=1062802 target=_blank>
https://www.deepika.com/localnews/Localdetailnews.aspx?Distid=KL4&id=1062802


https://www.rasthradeepika.com/environment-daykuttanad-kavalam/ target=_blank>
https://www.rasthradeepika.com/environment-daykuttanad-kavalam/


https://www.rasthradeepika.com/thuruthy-road-nirmanam/

https://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=534904