പ​ള്ളി​യ​റ​ക്കാ​വ് വ​ടേ​ക്കാ​ട് റോ​ഡ്: അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ ജ​ന​രോ​ഷം
Friday, November 8, 2019 10:20 PM IST
മ​ങ്കൊ​ന്പ്: പ​ള്ളി​യ​റ​ക്കാ​വ് വ​ടേ​ക്കാ​ട് റോ​ഡി​നോ​ട് അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന അ​വ​ഗ​ണ​യി​ൽ ജ​ന​രോ​ഷം ശ​ക്ത​മാ​കു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​യാ​ത്ര​യാ​ണ്. പ​ള്ളി​യ​റ​ക്കാ​വ് ജ​ഗ്ഷ​ൻ മു​ത​ൽ ശ്രീ​കൃ​ഷ്ണ​മ​ഠം ക്ഷേ​ത്രം വ​രെ യു​ള്ള പ്ര​ദേ​ശ​മാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡി​ൽ പി​ന്നീ​ട് യാ​തൊ​രു​വി​ധ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ന്നി​ട്ടി​ല്ല. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​വാ​ലം ലി​സ്യു മു​ത​ലു​ള്ള നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രും ദി​വ​സേ​ന യാ​ത്ര​ചെ​യ്യു​ന്ന റോ​ഡി​ൽ ഗ​താ​ഗ​ത​ത​ട​സം നേ​രി​ടാ​ൻ തു​ട​ങ്ങി​യി​ട്ട വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി.

പ​ള്ളി​യ​റ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​പ​ക്ഷേ​ത്ര​മാ​യ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ഭാ​ഗ​ത്ത് വ​ലി​യ കു​ഴി​ക​ളും വെ​ള്ളെ​ക്കെ​ട്ടു​മു​ണ്ട്. ഇ​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഒ​രു​മ​ഴ പെ​യ്താ​ൽ റോ​ഡി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​ണ് രൂ​പ​പ്പെ​ടു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലേ​ക്കെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​നു ഭ​ക്ത​ജ​ന​ങ്ങ​ളും റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​മൂ​ലം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. കാ​വാ​ലം ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ, എ​ൻ​എ​സ്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ൾ, ഗ​വ. യു​പി സ്കൂ​ൾ, ഗ​വ. എ​ൽ​പി സ്കൂ​ൾ, ആം​ഗ​ൻ​വാ​ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളാ​ണ് ദി​വ​സ​വും റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്.

മ​ഴ​ക്കാ​ല​മാ​യാ​ൽ ചെ​ളി​പു​ര​ണ്ട വ​സ്ത്ര​ങ്ങ​ളു​മാ​യാ​ണ് കു​ട്ടി​ക​ൾ സ്കൂ​ളു​ക​ളി​ലെ​ത്തു​ന്ന​ത്. സ്കൂ​ളു​ക​ൾ​ക്കു പു​റ​മെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, ആ​ശു​പ​ത്രി, തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കെ​ത്താ​ൻ കാ​വാ​ലം വ​ട​ക്കു പ്ര​ദേ​ശ​ത്തു​ള്ള ജ​ന​ങ്ങ​ൾ​ക്ക് ഈ ​വ​ഴി​യെ ആ​ശ്ര​യി​ക്ക​ണം. സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി, കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്താ​നും റോ​ഡി​ലെ ദു​രി​ത​യാ​ത്ര ആ​വ​ശ്യ​മാ​ണ്. ഓ​ട്ടോ​റി​ക്ഷാ​ക്കാ​ർ പോ​ലും ക​ട​ന്നു​വ​രാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​ത്തു​ള്ള രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ നാ​ട്ടു​കാ​ർ പ​ല​വ​ട്ടം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ചു​വെ​ന്ന് പ​റ​യു​ന്ന​ത​ല്ലാ​തെ റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.