ക​ക്കൂ​സ് മാ​ലി​ന്യം ​ത​ള്ളാ​ൻ ശ്ര​മം: പിഴ ശിക്ഷ വിധിച്ചു
Monday, November 11, 2019 10:21 PM IST
മ​ങ്കൊ​ന്പ് : ജ​ലാ​ശ​യ​യ​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം പു​റം​ത​ള്ളാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ത്തി​നു ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ഴ. ആ​ല​പ്പു​ഴ റ​വ​ന്യു ഡി​വി​ഷ​ൻ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പി​ഴ വി​ധി​ച്ച​ത്. കോ​ട​തി​യു​ടെ ഉ​ത്ത​ര​വു പ്ര​കാ​രം വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മാ​ലി​ന്യം നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത ഏ​റ്റെ​ടു​ത്തു സം​സ്ക​രി​ച്ചു.
കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മം 219 ാം വ​കു​പ്പ് പ്ര​കാ​രം ആ​ല​പ്പു​ഴ റ​വ​ന്യു ഡി​വി​ഷ​ൻ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ൻ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.
ജി​ല്ല​യി​ൽ ഇ​ത്ത​രം മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​റ​ണാ​കു​ള​ത്തെ ബ്ര​ഹ്മ​പു​രം സീ​വേ​ജ് ട്രീ​റ്റു​മെ​ന്‍റ് പ്ലാ​ന്‍റി​ലെ​ത്തി​ച്ചാ​ണ് സം​സ്ക​രി​ച്ച​ത്. തു​ട​ർ​ന്ന് വാ​ഹ​നം റ​വ​ന്യു ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​ൻ​പാ​കെ ഹാ​ജ​രാ​ക്കി. വാ​ഹ​ന​മു​ട​മ​യി​ൽ​നി​ന്നും പി​ഴ​യീ​ടാ​ക്കി​യ​ശേ​ഷം വാ​ഹ​നം വി​ട്ടു​ന​ൽ​കി. ആ​ദ്യ​ത​വ​ണ​യാ​യ​തി​നാ​ലാ​ണ് പി​ഴ​യൊ​ടു​ക്കി വി​ട്ട​യ​ച്ച​തെ​ന്നും തെ​റ്റ് ആ​വ​ർ​ത്തി​ച്ചാ​ൽ വാ​ഹ​നം ക​ണ്ടു​കെ​ട്ടി ലേ​ലം ചെ​യ്തു പ​ഞ്ചാ​യ​ത്ത ഏ​റ്റെ​ടു​ക്കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ പി​ഴ​യൊ​ടു​ക്കി​യെ​ങ്കി​ലും വാ​ഹ​ന​ഉ​ട​മ, ഡ്രൈ​വ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ നെ​ടു​മു​ടി പോ​ലീ​സെ​ടു​ത്ത കേ​സ് നി​ല​നി​ൽ്ക്കും.
ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നെ​ടു​മു​ടി പ​ണ്ടാ​ര​ക്കു​ളം ജം​ഗ്ഷ​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ഹൈ​വേ പോ​ലീ​സ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്. വാ​ഹ​ന​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ചേ​ർ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രെ​യും നെ​ടു​മു​ടി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. എ​സി റോ​ഡി​നു വ​ശ​ത്തു​ള്ള ക​നാ​ലി​ൽ പ​ല​യി​ട​ത്താ​യി മാ​ലി​ന്യം ത​ള്ളി​യ​ശേ​ഷം പ​ണ്ടാ​ര​ക്കു​ള​ത്തു മാ​ല്യ​ന്യ​മൊ​ഴു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
എ​സി റോ​ഡി​ലും പ​രി​സ​ര​ത്തു​മാ​യി ഇ​ത​ര ജി​ല്ല​ക​ളി​ൽ നി​ന്ന​ട​ക്കം കൊ​ണ്ടു​വ​രു​ന്ന മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വു സം​ഭ​വ​മാ​ണ്. നാ​ട്ടു​കാ​ർ പ​ല​ത​വ​ണ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.