അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി
Wednesday, February 26, 2020 10:58 PM IST
ആ​ല​പ്പു​ഴ: കേ​ര​ള പ്രി​ൻ​സി​പ്പ​ൽ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് വി​മ​ൻ​സ് കോ​ള​ജി​ൽ ഫാ. ​മാ​ത്യു മേ​ലേ​പ്പ​റ​ന്പി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​എ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗം നേ​രി​ടു​ന്ന പു​തു​വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ലോ​ക നി​ല​വാ​ര​ത്തോ​ടു കി​ട​പി​ടി​ക്കാ​ൻ ക​ഴി​യു​ന്ന നൂ​ത​ന​ത്വ​ത്തെ പ​ഠ​ന-​ഗ​വേ​ഷ​ണ രം​ഗ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഒ​പ്പം അ​റി​വു​ക​ളേ​യും പ​ഠ​ന​ങ്ങ​ളേ​യും സ​മൂ​ഹ​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന രീ​തി​യി​ൽ രൂ​പീ​ക​രി​ക്കാ​നും വി​പ​ണി​വ​ത്ക​രി​ക്കാ​നും ക​ഴി​യേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​യു. സെ​യ്ത​ല​വി, കോ​ള​ജ് മാ​നേ​ജ​ർ ഡോ. ​സി​സ്റ്റ​ർ ആ​നി മാ​ത്യു, ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗം പ്ര​ഫ. ഏ​ബ്ര​ഹാം അ​റ​യ്ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷീ​നാ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.