കാ​ർ​മ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ സ്കി​ൽ ഹ​ബ്
Friday, February 28, 2020 10:54 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ പു​ന്ന​പ്ര കാ​ർ​മ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കി​ൽ ഹ​ബ് എ​ന്ന പേ​രി​ൽ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തൊ​ഴി​ല​ധി​ഷ്ഠി​ത സോ​ഫ്റ്റ് വെ​യ​ർ പ​രി​ശീ​ല​ന പ​ദ്ധ​തി​ക്കു തു​ട​ക്കം. ബി​ടെ​ക് സി​വി​ൽ​എ​ൻ​ജി​നി​യ​റിം​ഗ് പാ​ഠ്യ​പ​ദ്ധ​തി​ക്ക് അ​നു​സൃ​ത​മാ​യി നാ​ലു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന​ത​ര​ത്തി​ൽ സെ​മ​സ്റ്റ​റു​ക​ളു​ടെ ഇ​ട​വേ​ള​ക​ളി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന വി​വി​ധ കോ​ഴ്സു​ക​ൾ അ​ന്താ​രാ​ഷ്‌​ട്ര​നി​ല​വാ​ര​മു​ള്ള സ​ർ​ട്ടി​ഫി​ക്കേ​ഷ​നോ​ടു കൂ​ടി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
വി​വി​ധ സെ​മ​സ്റ്റ​റു​ക​ളി​ലാ​യി പ​ഠി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി, തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ​മ​കാ​ലി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ത്യ​സ്ത സോ​ഫ്റ്റ്വെ​യ​റു​ക​ളി​ൽ പ്രാ​വീ​ണ്യം നേ​ടാ​നു​ള്ള അ​വ​സ​രം സൃ​ഷ്ടി​ച്ച് അ​തി​ലൂ​ടെ തൊ​ഴി​ൽ മേ​ഖ​ല​യി​ലെ ആ​വ​ശ്യ​ക​ത​ക​ൾ​ക്ക​നു​സ​രി​ച്ചു​ള്ള ക​ഴി​വു​ക​ൾ ആ​ർ​ജി​ച്ചെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
കാ​ർ​മ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ക​ള​ക്‌​ട​ർ എം. ​അ​ഞ്ജ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ചെ​യ​ർ​മാ​ൻ ഫാ. ​മാ​ത്യു അ​റേ​ക്ക​ളം സി​എം​ഐ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​പോ​ൾ കെ. ​മാ​ത്യു, കോ​ള​ജ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ജ​സ്റ്റി​ൻ ആ​ലു​ക്ക​ൽ സി​എം​ഐ, ഇ​ന്‍റ​ർ​കാ​ർ​ഡ് സി​സ്റ്റം​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സി​നു പി ​തോ​മ​സ്, സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സൂ​സ​ൻ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഫോ​ൺ : 04772287240, 04772287248.