മാ​ധ്യ​മ​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ നി​ൽ​ക്ക​ണ​മെ​ന്ന് ആ​രി​ഫ് എം​പി
Monday, August 3, 2020 10:32 PM IST
ആ​ല​പ്പു​ഴ: സി​റാ​ജ് തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് ചീ​ഫ് കെ.​എം. ബ​ഷീ​റി​നെ കാ​റി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ ഐ​എ​എ​സ് ഓ​ഫീ​സ​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ സാ​ക്ഷി​മൊ​ഴി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ നി​ൽ​ക്ക​ണ​മെ​ന്നും എ.​എം. ആ​രി​ഫ് എം​പി പ​റ​ഞ്ഞു. കെ.​എം. ബ​ഷീ​ർ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​പി. ബ്യൂ​റോ​ക്ര​സി​യു​ടെ ആ​ധി​പ​ത്യം സ​മൂ​ഹ​ത്തി​ൽ എ​ന്തെ​ല്ലാം ചെ​യ്യു​മെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ത്ര​യും വ​ലി​യ കു​റ്റം ചെ​യ്ത​യാ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മു​ക​ളി​ൽ വ്യ​ക്തി​ക​ളെ പ്ര​തി​ഷ്ഠി​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ പ​രി​ണി​ത ഫ​ലം കൂ​ടി​യാ​ണ് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മനെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ത്തി​ക്കാ​ൻ ബ്യൂ​റോ​ക്രാ​റ്റു​ക​ൾ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളെ​ന്നും ആ​രി​ഫ് പ​റ​ഞ്ഞു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് എ​ന്നി​വ​ർ പങ്കെടുത്തു.