വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ എ​സി ക​നാ​ലി​ൽ കാ​ലു​തെ​ന്നി വീ​ണ വ​യോ​ധി​ക​യെ കാ​ണാ​താ​യി
Saturday, August 8, 2020 10:08 PM IST
മ​ങ്കൊ​ന്പ്: വീ​ടി​നു​മു​ന്നി​ലെ എ​സി ക​നാ​ലി​ൽനി​ന്നും പു​ല​ർ​ച്ചെ ബ​ക്ക​റ്റി​ൽ വെ​ള്ള​മെ​ടു​ക്കാ​നി​റ​ങ്ങി​യ വ​യോ​ധി​ക​യെ ക​നാ​ലി​ൽവീ​ണ് കാ​ണാ​താ​യി. രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് വേ​ഴ​പ്ര സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി 140ൽ ​സ​ര​സ്വ​തി(70)​യെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റു മു​ത​ൽ കാ​ണാ​താ​യാ​ത്. ഇ​വ​ർ ഉ​ടു​ത്തി​രു​ന്ന മു​ണ്ടും വെ​ള്ളം കോ​രു​ന്ന​തി​നാ​യി കൈ​യി​ൽ ക​രു​തി​യി​രു​ന്ന ബ​ക്ക​റ്റും ക​ട​വി​ൽ കി​ട​ക്കു​ന്ന​തു​ക​ണ്ട് സം​ശ​യം​തോ​ന്നി​യ അ​യ​ൽ​പ​ക്ക​ത്തു​ള്ള ചി​ല​ർ ചേ​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തത്തു​ട​ർ​ന്നാ​ണ് ഇ​വ​രെ കാ​ണാ​താ​യ വി​വ​രം നാ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. വി​വ​രം അ​റി​ഞ്ഞ് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തു​ക​യും ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തി​നി​ടെ ച​ങ്ങ​നാ​ശേ​രി പൂ​വ​ത്തു​നി​ന്നും ക​ന്പ​വ​ല​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളും എ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഉ​ച്ച​യ്ക്കു​ശേ​ഷം ആ​ല​പ്പു​ഴ​യി​ൽ നി​ന്നു വീ​ണ്ടും റെ​സ്ക്യു വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തു​ക​യും വീ​ണ്ടും തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ക​നാ​ലി​ൽ ഒ​ഴു​ക്ക് വ​ള​രെ ശ​ക്ത​മാ​ണ്. ഇ​തു​ തെ​ര​ച്ചി​ലി​നു പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കുന്നുണ്ട്. കൂ​ടാ​തെ ഉ​ച്ച​ക​ഴി​ഞ്ഞ് കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തും തെ​ര​ച്ചി​ൽ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണ്. സ​ഹോ​ദ​രി ത​ങ്ക​മ്മ​യ്ക്കൊ​പ്പ​മാ​ണ് സ​ര​സ്വ​തി ക​ഴി​ഞ്ഞു വ​രു​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. നാ​രാ​യ​ണ​ൻ കു​ഞ്ഞു​കു​ഞ്ഞ്, കു​ഞ്ഞി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ അ​ഞ്ചു​മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് സ​ര​സ്വ​തി. മ​റ്റു​ സ​ഹോ​ദ​ര​ങ്ങ​ൾ: കാ​ർ​ത്യാ​യ​നി, പു​രു​ഷോ​ത്ത​മ​ൻ, വി​ജ​യ​ല​ക്ഷ​്മി.