ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 24-ാം വാ​ർ​ഡി​ൽ മു​ൻ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ മ​ത്സ​രം
Sunday, November 29, 2020 10:14 PM IST
ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ 24-ാം ടൗ​ണ്‍ വാ​ർ​ഡ് ഇ​ക്കു​റി ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത് മു​ൻ​കൗ​ണ്‍​സി​ല​ർ​മാ​രു​ടെ മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ്. ന​ഗ​ര​സ​ഭ​യി​ലെ മു​ൻ കൗ​ണ്‍​സി​ല​ർ​മാ​ർ മൂ​ന്നു​മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളാ​യി ഏ​റ്റു​മു​ട്ടു​ന്പോ​ൾ പോ​രാ​ട്ട​വീ​ര്യം കൂ​ട്ടാ​ൻ ഒ​രു സ്വ​ത​ന്ത്ര​നും ഇ​വി​ടെ മ​ത്സ​രി​ക്കു​ന്നു.
നി​ല​വി​ലെ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ബി​ജെ​പി​യി​ലെ ശ്രീ​ദേ​വി ബാ​ല​കൃ​ഷ്ണ​ൻ ജ​ന​റ​ൽ വാ​ർ​ഡാ​യ മൂ​ന്നി​ലേ​ക്കു മാ​റി മ​ത്സ​രി​ക്കു​ക​യും പ​ക​രം മു​ൻ​ധാ​ര​ണ പ്ര​കാ​രം സ​ന്തോ​ഷ് കു​മാ​റി​നെ വാ​ർ​ഡ് ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​യാ​യി നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ നാ​ലാം വാ​ർ​ഡി​ലെ കൗ​ണ്‍​സി​ല​ർ ജ​യ​കു​മാ​റി​നെ അ​വ​സാ​നനി​മി​ഷം ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.
മു​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ കോ​ണ്‍​ഗ്ര​സി​ലെ അ​ശോ​ക് പ​ടി​പ്പു​ര​യ്ക്ക​ൽ, സി​പി​എം സ്വ​ത​ന്ത്ര​ൻ അ​നി​ൽ​കു​മാ​ർ, ബി​ജെ​പി​യു​ടെ ബി. ​ജ​യ​കു​മാ​ർ എ​ന്നി​വ​രും സ്വ​ത​ന്ത്ര​ൻ സ​ന്തോ​ഷ് കു​മാ​റു​മാ​ണ് ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ. മു​ൻ കൗ​ണ്‍​സി​ല​ർ​മാ​ർ വാ​ർ​ഡു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പ്ര​ച​ാര​ണം ന​യി​ക്കു​ന്ന​ത്. മൂ​ന്നു​മു​ന്ന​ണി​ക​ളും ഈ ​വാ​ർ​ഡി​ൽ വി​ജ​യി​ച്ചി​ട്ടു​ണ്ട് എ​ന്നു​ള്ള​ത് സ്ഥാ​നാ​ർ​ഥിക​ളു​ടെ ആ​ത്മ​വി​ശ്വാ​സ​വും വ​ർ​ധി​പ്പി​ക്കു​ന്നു.
രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചുവ​രി​ക​യും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വാ​ർ​ഡി​ലെ മു​ഖ്യ​സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ക​യും ബി​എം​എ​സ് മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി, എ​ഫ്സി ചെ​ങ്ങ​ന്നൂ​ർ ഫു​ട്ബോ​ൾ ക്ല​ബ് പ്ര​സി​ഡ​ന്‍റ്, സേ​വാ​ഭാ​ര​തി​യു​ടെ ചെ​ങ്ങ​ന്നൂ​രി​ലെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​ൻ, മി​ഷ​ൻ ചെ​ങ്ങ​ന്നൂ​രി​ന്‍റെ മ​നു​ഷ്യ​നി​ർ​മി​ത ക്രി​സ്മ​സ് ട്രീ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും യു​വാ​ക്ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യ ത​ണ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ആ​ത്മ​വി​ശ്വാ​സ​ത്തി​ലു​മാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സ​ന്തോ​ഷ് കു​മാ​ർ മ​ത്സ​ര​ത്ത് സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്.