ടൗ​ൺ പ​രി​ധി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് അ​വ​ധി
Thursday, November 21, 2019 10:04 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സാം​സ്കാ​രി​ക റാ​ലി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ൺ പ​രി​ധി​യി​ലെ സ്കൂ​ളു​ക​ൾ​ക്കു ജി​ല്ലാ ക​ള​ക്ട​ർ പ്രാ​ദേ​ശി​കാ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സെ​ന്‍റ് ഡൊ​മി​നി​ക്സ് എ​ച്ച്എ​സ്എ​സ്, സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ്, പേ​ട്ട ഗ​വ. എ​ച്ച്എ​സ്, എ​ൻ​എ​ച്ച്എ യു​പി​എ​സ്, മൈ​ക്ക ഇം​ഗ്ലീ​ഷ് മീ​ഡി​യം, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ്, എ​കെ​ജെ​എം എ​ന്നീ സ്കൂ​ളു​ക​ൾ​ക്കാ​ണ് അ​വ​ധി.

അ​നു​ശോ​ച​ന യോ​ഗം

പൊ​ൻ​കു​ന്നം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ജി​ല്ലാ ക​മ്മി​റ്റി അ​ഗ​വും പൊ​ൻ​കു​ന്നം മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യിരുന്ന മാ​ത്തു​ക്കു​ട്ടി പൂ​ലാ​നി​മ​റ്റ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗ​വും, മ​ണ്ഡ​ലം ക​മ്മ​റ്റി​യും നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൊ​ൻ​കു​ന്നം ഹി​ൽ​ഡാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടക്കും.