മെ​​റി​​നു യാ​​ത്രാ​​മൊ​​ഴി​​യേ​​കാ​​ൻ ര​​ണ്ട് രാജ്യങ്ങ​​ളി​​ൽ ഇ​​ന്ന് ഒ​​ത്തു​​ചേ​​ര​​ൽ
Tuesday, August 4, 2020 10:08 PM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: അ​​കാ​​ല​​ത്തി​​ൽ പൊ​​ലി​​ഞ്ഞ മെ​​റി​​നെ ഓ​​ർ​​ത്ത് ഉ​​റ്റ​​വ​​രും ഉ​​ട​​യ​​വ​​രും ഇ​​ന്ന് ര​​ണ്ട് രാജ്യങ്ങ​​ളി​​ലാ​​യി ഒ​​ത്തു​​ചേ​​രും. അ​​ങ്ങ് അ​​മേ​​രി​​ക്ക​​യി​​ൽ സം​​ഗ​​മി​​ക്കു​​ന്ന​​വ​​ർ നേ​​രി​​ട്ട് മെ​​റി​​ന് യാ​​ത്രാ​​മൊ​​ഴി​​യേ​​കും. ഇ​​ങ്ങ് മെ​​റി​​ന്‍റെ ബാ​​ല്യ​​കൗ​​മാ​​ര​​ങ്ങ​​ൾ ത​​ളി​​രി​​ട്ട മോ​​നി​​പ്പ​​ള്ളി​​യി​​ൽ ഉ​​റ്റ​​വ​​രും ഉ​​ട​​യ​​വ​​രു​​മാ​​യ​​വ​​ർ ഒ​​രു​​മി​​ക്കും.

ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ൾ​​ക്ക​​പ്പു​​റം മെ​​റി​​ന്‍റെ ശ​​രീ​​രം ആ​​റ​​ടി മ​​ണ്ണ് ഏ​​റ്റു​​വാ​​ങ്ങു​​ന്പോ​​ൾ മെ​​റി​​ന്‍റെ ഓ​​ർ​​മ​​ക​​ൾ തി​​ര​​ത​​ല്ലു​​ന്ന മോ​​നി​​പ്പ​​ള്ളി ഊ​​രാ​​ളി​​ൽ വീ​​ട്ടി​​ലാ​​വും മാ​​താ​​പി​​താ​​ക്ക​​ളും ഏ​​ക സ​​ഹോ​​ദ​​രി​​യും പ്രി​​യ​​പ്പെ​​ട്ട​​വ​​രും സം​​ഗ​​മി​​ക്കു​​ക. സ്ക്രീ​​നി​​ൽ തെ​​ളി​​യു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ ക​​ണ്ട് ഹൃ​​ദ​​യം കൊ​​ണ്ട് അ​​വ​​ർ യാ​​ത്രാ​​മൊ​​ഴി​​യേ​​കും. മെ​​റി​​ന്‍റെ സം​​സ്കാ​​ര ശു​​ശ്രൂ​​ഷ​​ക​​ൾ ന​​ട​​ക്കു​​ന്ന ഇ​​ന്ന് ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 11.30ന് ​​ഊ​​രാ​​ളി​​ൽ വീ​​ട്ടി​​ൽ എ​​ല്ലാം ലൈ​​വാ​​യി തെ​​ളി​​യും.

സ്ക്രീ​​നി​​ൽ തെ​​ളി​​യു​​ന്ന അ​​ന്ത്യ​​യാ​​ത്രാ​​മൊ​​ഴി​​ക്ക​​പ്പു​​റം മാ​​താ​​പി​​താ​​ക്ക​​ളു​​ടെ​​യും സ​​ഹോ​​ദ​​രി​​യു​​ടെ​​യും ഹൃ​​ദ​​യ​​ത്താ​​ളി​​ൽ മെ​​റി​​ന്‍റെ ഓ​​ർ​​മ​​ച്ചി​​ത്ര​​ങ്ങ​​ളാ​​കും മി​​ന്നി​​മ​​റ​​യു​​ക. ഇ​​തൊ​​ന്നു​​മ​​റി​​യാ​​തെ മെ​​റി​​ന്‍റെ മ​​ക​​ൾ ര​​ണ്ടു​​വ​​യ​​സു​​ള്ള നോ​​റ എ​​ല്ലാ​​വ​​ർ​​ക്കു​​മൊ​​പ്പ​​മു​​ണ്ടാ​​കും.

മെ​​റി​​ന്‍റെ സം​​സ്കാ​​രം ന​​ട​​ക്കു​​ന്ന ബു​​ധ​​നാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് മോ​​നി​​പ്പ​​ള്ളി തി​​രു​​ഹൃ​​ദ​​യ​​പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും അ​​നു​​സ്മ​​ര​​ണ ശു​​ശ്രൂ​​ഷ​​ക​​ളും ന​​ട​​ക്കും. ഇ​​ക്ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച​​യാ​​ണ് ഡ്യൂ​​ട്ടി​​ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലേ​​ക്ക് പോ​​കാ​​നാ​​യി പാ​​ർ​​ക്കിം​​ഗ് ഏ​​രി​​യ​​യി​​ൽ എ​​ത്തി​​യ മെ​​റി​​നെ ഭ​​ർ​​ത്താ​​വ് നെ​​വി​​ൻ കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ച്ച് സം​​സ്ക​​രി​​ക്കാ​​ൻ ശ്ര​​മം ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​യി​​രു​​ന്നു.

"നോ​​റ വ​​ള​​രും നി​​ന്നെ​​പ്പോ​​ലെ സൂ​​പ്പ​​ർ​​ഗേ​​ളാ​​യി, ഞ​​ങ്ങ​​ളു​​ടെ മ​​ക​​ളാ​​യി’

കു​​റ​​വി​​ല​​ങ്ങാ​​ട്: "നി​​ന്‍റെ അ​​വ​​സാ​​ന​​ശ്വാ​​സം വ​​രേ​​യും നീ ​​പി​​ടി​​ച്ചു​​നി​​ന്ന​​ത് നി​​ന്‍റെ നോ​​റ​​യ്ക്കു​​വേ​​ണ്ടി​​യാ​​യി​​രു​​ന്ന​​ല്ലോ. അ​​വ​​ൾ വ​​ള​​രും ഞ​​ങ്ങ​​ളു​​ടെ മ​​ക​​ളാ​​യി. നി​​ന്നെ​​പ്പോ​​ലെ സൂ​​പ്പ​​ർ ഗേ​​ളാ​​യി’.

സൗ​​ത്ത് ഫ്ളോ​​റി​​ഡ​​യി​​ലെ ഫ്യൂ​​ണ​​റ​​ൽ ഹോ​​മി​​ൽ മെ​​റി​​നെ അ​​വ​​സാ​​ന​​മാ​​യി ഒ​​രു നോ​​ക്ക് കാ​​ണാ​​നെ​​ത്തി​​യ​​വ​​രു​​ടെ​​യൊ​​ക്കെ ക​​ണ്ണീ​​ര​​ണി​​യി​​ച്ച​​താ​​യി​​രു​​ന്നു ഈ ​​വാ​​ക്കു​​ക​​ൾ. "ന​​മ്മ​​ൾ 15 ക​​സി​​ൻ​​സാ​​യി​​രു​​ന്നു ഇ​​വി​​ടെ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. അ​​ത് വ​​ലി​​യ ശ​​ക്തി​​യാ​​യി​​രു​​ന്നു. അ​​തി​​ൽ നി​​ന്നെ മാ​​ത്രം അ​​ട​​ർ​​ത്തി​​മാ​​റ്റി​​യി​​രി​​ക്കു​​ന്നു. പാ​​ടാ​​നും പ​​ഠി​​ക്കാ​​നു​​മൊ​​ക്കെ ഞ​​ങ്ങ​​ൾ പ​​ഠി​​ച്ച​​ത് എ​​ക്സ്ട്രാ ഓ​​ർ​​ഡി​​ന​​റി​​യാ​​യ നി​​ന്നി​​ൽ നി​​ന്നാ​​ണ്. നി​​ന്‍റെ വി​​വാ​​ഹം എ​​ത്ര​​യോ വ​​ലി​​യ ആ​​ഘോ​​ഷ​​മാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ൽ ന​​മ്മ​​ൾ ഒ​​രു​​മി​​ച്ച​​പ്പോ​​ഴും നീ ​​കാ​​ണി​​ച്ച സ​​ന്തോ​​ഷം എ​​ത്ര​​യോ വ​​ലു​​താ​​യി​​രു​​ന്നു. നി​​ന്‍റെ ഉ​​ള്ളി​​ൽ ഇ​​ത്ര​​യും ദുഃ​​ഖ​​ങ്ങ​​ളൊ​​ക്കെ ഉ​​ണ്ടാ​​യി​​രു​​ന്നോ ? നി​​ന്നെ ഓ​​ർ​​ക്കാ​​നാ​​യി നീ ​​ത​​ന്ന​​താ​​ണ് നോ​​റ​​മോ​​ളെ’.

ഈ​​റ​​ന​​ണി​​ഞ്ഞ മി​​ഴി​​ക​​ളോ​​ടെ മെ​​റി​​ന്‍റെ പ്രി​​യ​​പ്പെ​​ട്ട ക​​സി​​ൻ പ​​റ​​ഞ്ഞു​​നി​​റു​​ത്തു​​ന്പോ​​ൾ പ​​ല​​രും പ​​ര​​സ്പ​​രം തോ​​ളി​​ൽ​​ചാ​​രി​​യും താ​​ങ്ങാ​​യും സ്വ​​യം ആ​​ശ്വാ​​സം ക​​ണ്ടെ​​ത്താ​​ൻ വി​​ഷ​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

""മെ​​റി​​ൻ മോ​​ളേ...
വി ​​മി​​സ് യു''

​​കു​​റ​​വി​​ല​​ങ്ങാ​​ട്: "മെ​​റി​​ൻ​​മോ​​ളേ, വി ​​മി​​സ് യൂ... ​​നി​​ന്‍റെ വി​​യോ​​ഗം വി​​വ​​രി​​ക്കാ​​ൻ ഞ​​ങ്ങ​​ൾ​​ക്ക് വാ​​ക്കു​​ക​​ളി​​ല്ല. അ​​ത്ര​​മാ​​ത്രം ന​​ഷ്ട​​മാ​​ണ്’. വാ​​ക്കു​​ക​​ൾ മു​​ഴു​​മി​​പ്പി​​ക്കാ​​നാ​​കാ​​തെ മെ​​റി​​ന്‍റെ പോ​​ള​​ച്ചാ​​ച്ച​​ൻ. മെ​​റി​​ന്‍റെ ബാ​​ല്യ​​കൗ​​മാ​​ര​​ങ്ങ​​ളും പ​​ഠ​​ന​​വും വ​​ള​​ർ​​ച്ച​​യും നേ​​രി​​ട്ട് നോ​​ക്കി​​ക്ക​​ണ്ടി​​ട്ടു​​ള്ള, ഇ​​പ്പോ​​ൾ അ​​മേ​​രി​​ക്ക​​യി​​ലു​​ള്ള അ​​യ​​ൽ​​വാ​​സി പോ​​ൾ ഞ​​ര​​ള​​ക്കാ​​ട്ടു​​കു​​ന്നേ​​ൽ വാ​​ക്കു​​ക​​ൾ മു​​ഴു​​മി​​പ്പി​​ക്കാ​​നാ​​കെ വി​​തു​​ന്പു​​ക​​യാ​​ണ്.

സൗ​​ത്ത്ഫ്ളോ​​റി​​ഡ​​യി​​ലെ ഫ്യൂ​​ണ​​റ​​ൽ ഹോ​​മി​​ൽ ന​​ട​​ന്ന പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​ൽ മെ​​റി​​ന് അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ക്കാ​​നെ​​ത്തി​​യ​​താ​​ണ് പോ​​ൾ ഞ​​ര​​ള​​ക്കാ​​ട്ടു​​കു​​ന്നേ​​ൽ. മെ​​റി​​ന്‍റെ മോ​​നി​​പ്പ​​ള്ളി​​യി​​ലെ വീ​​ടി​​ന്‍റെ ഏ​​റ്റ​​വും അ​​ടു​​ത്ത​​കു​​ടും​​ബ​​മാ​​ണ് പോ​​ളി​​ന്‍റേ​​ത്. പോ​​ളി​​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍റെ മ​​ക്ക​​ൾ വി​​ളി​​ക്കു​​ന്ന​​തു​​പോ​​ലെ മെ​​റി​​നും പോ​​ള​​ച്ചാ​​ച്ച​​നെ​​ന്ന് വി​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ര​​ണ്ടാ​​യി​​ര​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്ത് ഭൂ​​ക​​ന്പ​​മു​​ണ്ടാ​​യ​​പ്പോ​​ൾ മെ​​റി​​ന്‍റെ വീ​​ട്ടു​​കാ​​രി​​ൽ മെ​​റി​​നൊ​​ഴി​​കെ എ​​ല്ലാ​​വ​​രും വീ​​ടി​​നു പു​​റ​​ത്തി​​റ​​ങ്ങി​​യോ​​ടി. മെ​​റി​​ൻ പ​​റ​​ഞ്ഞു, പോ​​ള​​ച്ചാ​​ച്ച​​ന​​ല്ലേ ഉ​​ള്ള​​ത്, പോ​​ള​​ച്ചാ​​ച്ച​​ൻ ര​​ക്ഷി​​ക്കും. ഈ ​​അ​​വ​​സ​​ര​​ത്തി​​ൽ അ​​വ​​ളെ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല​​ല്ലോ. പോ​​ളി​​ന്‍റെ വാ​​ക്കു​​ക​​ൾ ഇ​​ട​​റു​​ക​​യാ​​യി​​രു​​ന്നു.

ഉ​​ദ​​യ​​ഗി​​രി​​യി​​ലെ സ്കൂ​​ളി​​ൽ​​നി​​ന്ന് വൈ​​കു​​ന്നേ​​രം വി​​ശു​​ദ്ധ യൂ​​ദാ​​ശ്ലീ​​ഹാ​​യു​​ടെ നൊ​​വേ​​ന​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നാ​​യി സ്കൂ​​ൾ യൂ​​ണി​​ഫോ​​മി​​ൽ​​ത​​ന്നെ പ​​ള്ളി​​യി​​ലെ​​ത്തു​​ന്ന ഗാ​​യ​​ക​​സം​​ഘാം​​ഗ​​മാ​​യി​​രു​​ന്നു മെ​​റി​​ൻ. പ​​ഠി​​പ്പി​​ലും പാ​​ട്ടി​​ലും നൃ​​ത്ത​​ത്തി​​ലു​​മൊ​​ക്കെ അ​​വ​​ൾ സ​​മ്മാ​​ന​​ങ്ങ​​ൾ വാ​​രി​​ക്കൂ​​ട്ടി​​യി​​രു​​ന്നു. പൂ​​ർ​​വി​​ക​​രു​​ടെ ഓ​​ർ​​മ്മ​​ദി​​ന​​ങ്ങ​​ളി​​ൽ കൈ​​യി​​ൽ നി​​റ​​യെ പൂ​​ക്ക​​ളു​​മാ​​യി സെ​​മി​​ത്തേ​​രി​​യി​​ലെ​​ത്തി പൂ​​ക്ക​​ള​​ർ​​പ്പി​​ച്ച​​ശേ​​ഷം വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കെ​​ത്തു​​ന്ന മെ​​റി​​നി​​ന്ന് പൂ​​ക്ക​​ളു​​ടെ ന​​ടു​​വി​​ൽ ഉ​​റ​​ങ്ങു​​ക​​യാ​​ണ്. പോ​​ളി​​ന്‍റെ വാ​​ക്കു​​ക​​ളി​​ൽ ഗൃ​​ഹാ​​തു​​ര​​ത്വ​​വും വേ​​ദ​​ന​​യും സ​​മ്മേ​​ളി​​ച്ച​​തോ​​ടെ ക​​ണ്ണു​​ക​​ളി​​ൽ ന​​ന​​വ് പ​​ട​​ർ​​ന്ന​​ത് ക്യാ​​മ​​റ​​ക്ക​​ണ്ണു​​ക​​ൾ ഒ​​പ്പി​​യെ​​ടു​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു.

മെ​റി​ൻ പു​ഞ്ചി​രി​ച്ച് ഉ​റ​ങ്ങു​ന്നു; മാ​ലാ​ഖ​മാ​രു​ടെ നാ​ട്ടി​ൽ ഉ​ണ​രാ​ൻ

കുറ​​വി​​ല​​ങ്ങാ​​ട്: വെ​​ളു​​ത്ത പൂ​​ക്ക​​ളാ​​ൽ നി​​റ​​ച്ച പേ​​ട​​ക​​ത്തി​​ൽ ശാ​​ന്ത​​മാ​​യി ഉ​​റ​​ങ്ങു​​ന്ന മെ​​റി​​ന്‍റെ മു​​ഖ​​ത്ത് മാ​​യാ​​ത്ത പു​​ഞ്ചി​​രി​​യു​​ണ്ടാ​​യി​​രു​​ന്നു.

മെ​​റി​​ന്‍റെ ശ​​രീ​​രം ഏ​​റ്റു​​വാ​​ങ്ങി​​യ കു​​ത്തു​​ക​​ൾ​​ക്കോ ശ​​രീ​​ര​​ത്തി​​ൽ ക​​യ​​റി​​യി​​റ​​ങ്ങി​​യ വാ​​ഹ​​ന​​ത്തി​​നോ ആ ​​മു​​ഖ​​ത്തെ സൗ​​മ്യ​​മാ​​യ പു​​ഞ്ചി​​രി മാ​​യ്ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. വെ​​ളു​​ത്ത​​പൂ​​ക്ക​​ൾ​​ക്കു ന​​ടു​​വി​​ൽ വെ​​ളു​​ത്ത ചു​​രി​​ദാ​​റി​​നു മു​​ക​​ളി​​ൽ ചു​​വ​​ന്ന​ ഷാ​​ൾ പു​​ത​​ച്ചു​​ള്ള ആ ​​ഉ​​റ​​ക്കം മാ​​ലാ​​ഖ​​മാ​​രു​​ടെ നാ​​ട്ടി​​ൽ ഉ​​ണ​​രാ​നാ​​ണെ​​ന്ന വി​​ശ്വാ​​സ​​മാ​​ണ് അ​​വി​​ടെ എ​​ത്തി​​യ​​വ​​രെ​​യെ​​ല്ലാം ദുഃ​​ഖം ക​​ടി​​ച്ച​​മ​​ർ​​ത്താ​​ൻ പ്രാ​​പ്ത​​രാ​​ക്കി​​യ​​ത്.

ഭ​​ർ​​ത്താ​​വി​​ന്‍റെ ക്രൂ​​ര​​ത തീ​​ർ​​ത്ത മു​​റി​​പ്പാ​​ടു​​ക​​ൾ ആ​​രു​​ടേ​​യും മ​​ന​​സി​​ൽ അ​​വ​​ശേ​​ഷി​​പ്പി​​ക്ക​​ണ്ടേ​​ന്ന തീ​​രു​​മാ​​ന​​ത്തി​​ലാ​​കാം അ​​ഴി​​ച്ചി​​ട്ട മു​​ടി​​ക​​ൾ മു​​ഖ​​ത്തി​​ന്‍റെ ഒ​​രു​ വ​​ശം മു​​ഴു​​വ​​ൻ മ​​റ​​ച്ചി​​രു​​ന്നു.

സ​​ദാ പു​​ഞ്ചി​​രി​​ച്ചെ​​ത്തു​​ന്ന മെ​​റി​​നെ​​ന്ന മെ​​ന്ന​​യെ കാ​​ണാ​​നാ​​യി എ​​ത്തി​​യ​​വ​​രോ​​ടൊ​​ന്നും അ​​വ​​ൾ വി​​ശേ​​ഷ​​ങ്ങ​​ൾ പ​​ങ്കു​​വെ​​ച്ചി​​ല്ലെ​​ങ്കി​​ലും അ​​വ​​രെ​​ല്ലാം മെ​​റി​​നോ​​ട് എ​​ന്തൊ​​ക്ക​​യോ പ​​റ​​യു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. കോ​​വി​​ഡി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ന​​ണി​​ഞ്ഞ മാ​​സ്കി​​നു മു​​ക​​ളി​​ലൂ​​ടെ ക​​ണ്ണീ​​രൊ​​ഴു​​ക്കി​​യാ​​ണ് അ​​വ​​രെ​​ല്ലാം അ​​വി​​ടം വി​​ട്ടു​​പോ​​യ​​ത്.

പ്രി​​യ​​പ്പെ​​ട്ട​​വ​​ൾ​​ക്കാ​​യി കൈ​​യ്യി​​ൽ ക​​രു​​തി​​യ പൂ​​ച്ചെ​​ണ്ടു​​ക​​ളും അ​​ർ​​പ്പി​​ച്ച് അ​​വ​​ർ മ​​ട​​ങ്ങു​​ന്പോ​​ൾ പ​​ല​​രും പ​​ര​​സ്പ​​രം ആ​​ശ്വ​​സി​​പ്പി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത സ്ഥി​​തി​​യി​​ലാ​​യി​​രു​​ന്നു.

മെ​​റി​​ന് അ​​ന്ത്യ​​യാ​​ത്രാ​​മൊ​​ഴി​​യേ​​കാ​​നെ​​ത്തി​​യ​​വ​​ർ​​ക്കെ​​ല്ലാം വാ​​തോ​​രാ​​തെ പ​​റ​​യാ​​നു​​ണ്ടാ​​യി​​രു​​ന്ന​​തും മെ​​റി​​ന്‍റെ മു​​ഖ​​ത്തെ മാ​​യാ​​ത്ത പു​​ഞ്ചി​​രി​​യാ​​യി​​രു​​ന്നു.