ല​ണ്ട​ൻ ബ്രി​ഡ്ജ് പോ​ലൊ​രു പാ​ലാ ബ്രി​ഡ്ജ്
Wednesday, October 21, 2020 11:47 PM IST
കോ​​ട്ട​​യം: ല​​ണ്ട​​ൻ ബ്രി​​ഡ്ജി​​ന്‍റെ അ​​തേ മാ​​തൃ​​ക​​യി​​ൽ പാ​​ലാ​​യി​​ലും പാ​​ലം. ന​​ഗ​​ര​​ഹൃ​​ദ​​യ​​ത്തി​​ൽ ടൗ​​ണ്‍ ബ​​സ്റ്റാ​​ൻ​​ഡി​​ന് എ​​തി​​ർ​​വ​​ശ​​ത്ത് മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ തീ​​ര​​ത്ത് നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യ ഗ്രീ​​ൻ​​ടൂ​​റി​​സം കോം​​പ്ല​​ക്സി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് ളാ​​ലം തോ​​ടി​​നു കു​​റു​​കെ പാ​​ലം നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ലു​​ള്ള വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളെ​​യും തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ങ്ങ​​ളെ​​യും കോ​​ർ​​ത്തി​​ണ​​ക്കി സ​​ർ​​ക്യൂ​​ട്ട് മാ​​തൃ​​ക​​യി​​ൽ ആ​​വി​​ഷ്ക​​രി​​ച്ചു ന​​ട​​പ്പാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യാ​​ണ് ഗ്രീ​​ൻ ടൂ​​റി​​സം സ​​ർ​​ക്യൂ​​ട്ട് പ​​ദ്ധ​​തി.

പാ​​ലാ ന​​ഗ​​രം പ്ര​​വേ​​ശ​​ന ക​​വാ​​ട​​മാ​​യി വി​​ഭാ​​വ​​നം ചെ​​യ്താ​​ണ് ജി​​ല്ല​​യി​​ലെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളെ കോ​​ർ​​ത്തി​​ണ​​ക്കി പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. പാ​​രീ​​സി​​ലെ ലൂവ്റ് മ്യൂ​​സി​​യ​​ത്തി​​ന്‍റെ ആ​​കൃ​​തി​​യി​​ലു​​ള്ള ഗ്ലാ​​സ് റൂ​​ഫോ​​ടു കൂ​​ടി​​യ ഭൂ​​ഗ​​ർ​​ഭ നി​​ർ​​മി​​തി​​യും കോം​​പ്ല​​ക്സി​​ലു​​ണ്ട്.

ല​​ഘു​​ഭ​​ക്ഷ​​ണ​​ശാ​​ല, ഓ​​പ്പ​​ണ്‍ കോ​​ണ്‍​ഫറ​​ൻ​​സ് ഏ​​രി​​യ, റി​​വ​​ർ​​വ്യൂ​​വിം​​ഗ് പ്ലാ​​റ്റ്ഫോം, വൈ​​ദ്യു​​ത ദീ​​പാ​​ല​​ങ്കാ​​രം തു​​ട​​ങ്ങി​​യ​​വ​​യും പ​​ദ്ധ​​തി​​യെ ആ​​ക​​ർ​​ഷ​​ക​​മാ​​ക്കു​​ന്നു. കോം​​പ്ല​​ക്സി​​നോ​​ടു ചേ​​ർ​​ന്നു​ള്ള വ്യു ​​പോ​​യി​​ന്‍റി​​ൽ നി​​ന്നാ​​ൽ മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ സൗ​​ന്ദ​​ര്യം ആ​​സ്വ​​ദി​​ക്കാ​​നും ക്ര​​മീ​​ക​​ര​​ണ​​മു​​ണ്ട്. പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ​​ക്കും വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ൾ​​ക്കും സാ​​യാ​​ഹ്നം ചെ​​ല​​വ​​ഴി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന വി​​ധ​​മാ​​ണു വി​​ശ്ര​​മ​​സ​​ങ്കേ​​തം നി​​ർ​​മി​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​ത്ത​​ര​​ത്തി​​ൽ ടൂ​​റി​​സം വ​​കു​​പ്പ് നി​​ർ​​മി​​ക്കു​​ന്ന ആ​​ദ്യ സം​​രം​​ഭം കൂ​​ടി​​യാ​​ണ് ഇത്. ഇ​​ന്നു രാ​​വി​​ലെ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സി​​ലൂ​​ടെ ടൂ​​റി​​സം കോം​​പ്ല​​ക്സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

അ​​ഞ്ചു കോ​​ടി രൂ​​പ​​യ്ക്ക് ഭ​​ര​​ണാ​​നു​​മ​​തി ല​​ഭി​​ച്ച പ​​ദ്ധ​​തി​​യു​​ടെ നി​​ർ​​മാ​​ണം നി​​ർ​​വ​​ഹി​​ച്ച​​ത് കി​​റ്റ്കോ ലി​​മി​​റ്റ​​ഡാ​​ണ്.