ശാ​രീ​രി​ക ന്യൂ​ന​ത​യു​ള്ള​വ​ർ​ക്ക് സ​ഹാ​യി​യെ അ​നു​വ​ദി​ക്കും
Friday, December 4, 2020 10:28 PM IST
ഇ​ടു​ക്കി: കാ​ഴ്ച​പ​രി​മി​തി​യും ശാ​രീ​രി​ക അ​വ​ശ​ത​യു​മു​ള്ള സ​മ്മ​തി​ദാ​യ​ക​ർ​ക്ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ ചി​ഹ്നം തി​രി​ച്ച​റി​ഞ്ഞോ ബ​ട്ട​ണ്‍ അ​മ​ർ​ത്തി​യോ ബാ​ല​റ്റ് ബ​ട്ട​നോ​ട് ചേ​ർ​ന്ന ബ്ര​യി​ൽ ലി​പി സ്പ​ർ​ശി​ച്ചോ സ്വ​യം വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ടാ​ൽ സ​ഹാ​യി​യെ അ​നു​വ​ദി​ക്കു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ.

വോ​ട്ട് ചെ​യ്യു​ന്ന​തി​ന് വോ​ട്ട​ർ നി​ർ​ദേശി​ക്കു​ന്ന സ​ഹാ​യി​യെ​യാ​ണ് അ​നു​വ​ദി​ക്കു​ക. ഇ​യാ​ൾ​ക്ക് 18 വ​യ​സ് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. പ്ര​ത്യ​ക്ഷ​ത്തി​ൽ കാ​ഴ്ച​ക്ക് ത​കാ​രാ​റു​ള്ള സ​മ്മ​തി​ദാ​യ​ക​രോ​ട് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ ചി​ഹ്ന​ങ്ങ​ൾ വേ​ർ​തി​രി​ച്ച് അ​റി​ഞ്ഞോ ബ്ര​യി​ൽ ലി​പി സ്പ​ർ​ശി​ച്ചോ വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യു​മോ എ​ന്ന് ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും സ​ഹാ​യി​യെ അ​നു​വ​ദി​ക്കു​ക.
സ്ഥാ​നാ​ർ​ഥി​യെ​യോ പോ​ളിം​ഗ് ഏ​ജ​ന്‍റി​നെ​യോ സ​ഹാ​യി​യാ​യി അ​നു​വ​ദി​ക്കി​ല്ല. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റോ മ​റ്റേ​തെ​ങ്കി​ലും പോ​ളിം​ഗ് ഓ​ഫീ​സ​റോ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന സ്ഥ​ല​ത്തേ​ക്ക് പോ​കാ​ൻ പാ​ടി​ല്ല. സ​മ്മ​തി​ദാ​യ​ക​ന് വേ​ണ്ടി രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടി​ന്‍റെ ര​ഹ​സ്യ സ്വ​ഭാ​വം കാ​ത്തു​സൂ​ക്ഷി​ച്ച് കൊ​ള്ളാ​മെ​ന്നും അ​ന്നേ ദി​വ​സം ഏ​തെ​ങ്കി​ലും പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ മ​റ്റേ​തെ​ങ്കി​ലും സ​മ്മ​തി​ദാ​യ​ക​ന്‍റെ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​ഖ്യാ​പ​നം സ​ഹാ​യി നി​ർ​ദ്ദി​ഷ്ട ഫോ​റ​ത്തി​ൽ ന​ൽ​ക​ണം.

ഇ​ത്ത​ര​ത്തി​ലു​ള്ള രേ​ഖ 22-ാം ഫോ​റ​ത്തി​ൽ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ പ്ര​ത്യേ​ക ക​വ​റി​ൽ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് അ​യ​ച്ച് കൊ​ടു​ക്ക​ണം. ശാ​രീ​രി​ക അ​വ​ശ​ത​യു​ള്ള​വ​രെ ക്യൂ​വി​ൽ നി​ർ​ത്താ​തെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കും.