ബാ​ലു​വി​ന് വി​ഷു​ക്കൈ​നീ​ട്ട​വു​മാ​യി ആ​സ്റ്റ​ർ മെ​ഡിസി​റ്റി അ​ധി​കൃ​ത​ർ
Sunday, April 11, 2021 10:30 PM IST
തൊ​ടു​പു​ഴ: കാ​ഴ്ച ത​ന്നെ ന​ഷ്ട​പ്പെ​ടു​മെ​ന്നു ക​രു​തി​യ വേ​ള​യി​ൽ കൈ​ത്താ​ങ്ങാ​യ ഡോ​ക്ട​റെ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ​യും ക​ണ്ട 14 കാ​ര​നാ​യ ബാ​ലു​വി​ന് ആ​ദ്യം വി​ശ്വ​സി​ക്കാ​നാ​യി​ല്ല.​
വി​ഷു​ക്കൈ​നീ​ട്ട​വു​മാ​യി എ​ത്തി​യ​താ​ണെ​ന്ന് കൊ​ച്ചി ആ​സ്റ്റ​ർ മെ​ഡിസി​റ്റി​യി​ലെ ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ന​വീ​ണ്‍ ഹ​രി​ദാ​സ് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ബാ​ലു​വി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും കാ​ര്യം പി​ടി​കി​ട്ടി​യ​ത്. ത​ങ്ങ​ളു​ടെ കു​ഞ്ഞി​ന്‍റെ കാ​ഴ്ച​ശ​ക്തി തി​രി​ച്ചു​കി​ട്ടാ​ൻ സ​ഹാ​യി​ച്ച ഡോ​ക്ട​റെ ബാ​ലു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ തൊ​ഴു​കൈ​ക​ളോ​ടെ സ്വീ​ക​രി​ച്ചു.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് അ​ടി​മാ​ലി മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി ഉൗ​രി​ലെ നി​ർ​ധ​ന​കു​ടും​ബാം​ഗ​മാ​യ രാ​ജ​ന്‍റെ​യും ല​ക്ഷ്മി​യു​ടെ​യും നാ​ല് ആ​ണ്‍​മ​ക്ക​ളി​ൽ ഒ​രാ​ളാ​യ ബാ​ലു​വി​ന്‍റെ ക​ണ്ണി​ൽ ട്യൂ​മ​ർ ബാ​ധി​ച്ച് ആ​സ്റ്റ​ർ മെ​ഡ്സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ ക​ത്തു​മാ​യാ​ണ് അ​വ​ർ എ​ത്തി​യ​ത്.
ബാ​ലു​വി​ന്‍റെ കാ​ഴ്ച അ​ൽ​പ​മെ​ങ്കി​ലും തി​രി​ച്ചു കി​ട്ട​ണ​മെ​ങ്കി​ൽ ഉ​ട​ൻ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി മോ​ശ​മാ​യി​രു​ന്ന​തി​നാ​ൽ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​എം ഫൗ​ണ്ടേ​ഷ​ന്‍റെ​യും ആ​സ്റ്റ​ർ സി​ക്ക് കി​ഡ്സ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ ചെ​ല​വ് വ​രു​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. ആ​സ്റ്റ​ർ മെ​ഡിസി​റ്റി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത ശേ​ഷം കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് തു​ട​ർ പ​രി​ശോ​ധ​ന​യ്ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്താ​ൻ ബാ​ലു​വി​ന് ക​ഴി​ഞ്ഞി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ലു​വി​നെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. ബാ​ലു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ സം​ഘം ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റി​ന്‍റെ വി​ഷു​ക്കൈ​നീ​ട്ടം കൈ​മാ​റി​യ​തി​നു ശേ​ഷം ഡോ. ​ന​വീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പു​രോ​ഗ​തി വി​ല​യി​രു​ത്തി. ബാ​ലു​വി​ന്‍റെ തു​ട​ർ പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സ​യും ആ​സ്റ്റ​ർ ഫ്രീ ​ഇ​ൻ എ​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ല​ഭ്യ​മാ​ക്കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് ഡോ​ക്ട​റും സം​ഘ​വും മ​ട​ങ്ങു​ന്പോ​ൾ ന​ന്ദി​നി​റ​ഞ്ഞ ഹൃ​ദ​യ​ത്തോ​ടെ​യാ​ണ് ബാ​ലു​വും മാ​താ​പി​താ​ക്ക​ളും ചേ​ർ​ന്ന് അ​വ​രെ യാ​ത്ര​യാ​ക്കി​യ​ത്.
സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ആ​രോ​ഗ്യ​പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു​ള്ള ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത്കെ​യ​ർ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍റെ വീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​സ്റ്റ​ർ മെ​ഡ്സി​റ്റി ബാ​ലു​വി​ന്‍റെ തു​ട​ർ പ​രി​ശോ​ധ​ക​ളും ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി സി​ഒ​ഒ അ​ന്പി​ളി വി​ജ​യ​രാ​ഘ​വ​ൻ അ​റി​യി​ച്ചു.