35 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Tuesday, April 20, 2021 9:49 PM IST
അ​ടി​മാ​ലി: 35 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ അ​ടി​മാ​ലി നാ​ർ​ക്കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ പി​ടി​യി​ലാ​യി. കൊ​ന്ന​ത്ത​ടി മു​തി​ര​പ്പു​ഴ സ്വ​ദേ​ശി കി​ഴ​ക്കേ​ട​ത്ത് ഏ​ലി​യാ​സി​നെ​യാ​ണ് നാ​ർ​ക്കോ​ട്ടി​ക് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ആ​ട്ടി​ൻ​കൂ​ട്ടി​ൽ അ​ഞ്ചു ക​ന്നാ​സു​ക​ളി​ലാ​യി​ട്ടാ​യി​രു​ന്നു ചാ​രാ​യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി നാ​ർ​ക്കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. പ്ര​സാ​ദ് അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​സി. അ​നി​ൽ, കെ.​എ​സ്്. അ​സീ​സ്, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​ആ​ർ. ഷാ​ജി , സാ​ന്‍റി തോ​മ​സ്, ഷാ​ഡോ ടീ​മം​ഗ​ങ്ങ​ളാ​യ കെ.​എ​ൻ. സി​ജു​മോ​ൻ, പി.​എം. ജ​ലീ​ൽ, അ​നൂ​പ് തോ​മ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ഫു​ൽ ജോ​സ്, പി. ​രാ​മ​കൃ​ഷ്ണ​ൻ, ഡ്രൈ​വ​ർ വി.​പി. നാ​സ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.