ന്യൂ​മാ​ൻ കോ​ള​ജ് വ​ള​പ്പ് ഹ​രി​ത കാ​ന്പ​സാ​കു​ന്നു
Wednesday, June 16, 2021 10:10 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജ് വ​ള​പ്പ് ഇ​നി പൂ​ർ​ണ​മാ​യും ഹ​രി​താ​ഭ​മാ​കും. കോ​ള​ജ് ഹ​രി​ത കാ​ന്പ​സാ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഹ​രി​ത കേ​ര​ളം വി​ഭാ​വ​നം​ചെ​യ്യു​ന്ന വി​ധ​ത്തി​ലു​ള്ള എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മൊ​രു​ക്കി ഓ​ഗ​സ്റ്റോ​ടെ സ​ന്പൂ​ർ​ണ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ കാ​ന്പ​സാ​യി മാ​റ്റു​ന്ന​തി​ന് കോ​ള​ജി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.കോ​ള​ജി​ലെ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പ​രി​പാ​ല​ത്തി​ന്‍റെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജെ​ന്നി കെ.​അ​ല​ക്സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.
കോ​ള​ജി​ൽ ജൈ​വ മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​നാ​യി നേ​ര​ത്തേ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ചി​രു​ന്നു. അ​ത് പ്ര​വ​ർ​ത്ത​ന​യോ​ഗ്യ​മാ​ക്കി ജൈ​വ ഇ​ന്ധ​നം കാ​ന്‍റീ​നി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. കാ​ന്പ​സി​ന​ക​ത്ത് എ​യ്റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തും പ​രി​ഗ​ണി​ക്കും. പ്ലാ​സ്റ്റി​ക് പൊ​ടി​ക്കു​ന്ന​തി​ന് സ്ഥാ​പി​ച്ചി​ട്ടു​ള്ള ഷ്ര​ഡിം​ഗ് മെ​ഷീ​ൻ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കും. ഇ​വി​ടെ​നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ഹ​രി​ത കേ​ര​ളം മു​ഖേ​ന ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റും.
ജൈ​വ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ബി​ന്നു​ക​ളും സ്ഥാ​പി​ക്കും. കൂ​ടാ​തെ അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ൾ, പേ​പ്പ​ർ, പ്ലാ​സ്റ്റി​ക്, ചി​ല്ല്, മെ​റ്റ​ൽ എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചും ശേ​ഖ​രി​ക്കും. അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം ഇ​ടം സ​ജ്ജ​മാ​ക്കും. ത​ക​രാ​റി​ലാ​യ ഫ​ർ​ണി​ച്ച​ർ, ഇ-​മാ​ലി​ന്യം എ​ന്നി​വ ശേ​ഖ​രി​ച്ച് ഹ​രി​ത ക​ർ​മ​സേ​ന വ​ഴി ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റും.
കാ​ന്പ​സി​നെ കൂ​ടു​ത​ൽ ഹ​രി​താ​ഭ​മാ​ക്കു​ന്ന​തി​ന് പോ​ളി ഫാ​ർ​മിം​ഗ്, ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ എ​ന്നി​വ ഒ​രു​ക്കും. കൂ​ടാ​തെ കോ​ള​ജ് മൈ​താ​നി​യി​ലെ പ​ത്തു​സെ​ന്‍റ് സ്ഥ​ല​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ച്ച​ത്തു​രു​ത്തും സൃ​ഷ്ടി​ക്കും. ഹ​രി​ത നി​ർ​ദേ​ശ​ക ബോ​ർ​ഡു​ക​ൾ കാ​ന്പ​സി​ന​ക​ത്തു സ്ഥാ​പി​ക്ക​ൽ, ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പ​രി​പാ​ടി​ക​ളു​ടെ ഡോ​ക്യു​മെ​ന്േ‍​റ​ഷ​ൻ, ലാ​ബി​ലെ​യും മ​റ്റും മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ന് സം​വി​ധാ​ന​മൊ​രു​ക്ക​ൽ, വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള ശു​ചി​മു​റി​ക​ൾ എ​ന്നി​വ ഒ​രു​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, ഹ​രി​ത​കേ​ര​ളം പ്ര​തി​നി​ധി അ​മ​ൽ​ലാ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, ഡോ.​ജെ​ന്നി കെ. ​അ​ല​ക്സ്, ഡോ. ​എം.​വി. കൃ​ഷ്ണ​കു​മാ​ർ, ഡോ. ​സാ​ജു എ​ബ്ര​ഹാം, ബാ​നി ജോ​യി, ജെ​യ്ബി സി​റി​യ​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.