ലഹരിവിരുദ്ധ വാരാചരണം
Friday, June 24, 2022 3:03 PM IST
കുമളി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി അമരാവതി ഗവ. ഹയർസെക്കൻഡറി സ്കൂൾ വിമുക്തി ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സിഗ്നേച്ചർ കാമ്പയിനും റാലിയും സംഘടിപ്പിച്ചു.

സ്കൂൾ സീനിയർ അസിസ്റ്റന്‍റ് സാലി തോമസ് അധ്യക്ഷത വഹിച്ച സിഗ്നേച്ചർ കാമ്പയിൻ വിദ്യാർഥിയായ ആദിൽ ഒപ്പിട്ട് ഉദ്ഘാടനം ചെയ്തു. വിമുക്തി ക്ലബ് കോ-ഓർഡിനേറ്റർ ഡിജു തോമസ് പ്രസംഗിച്ചു.

ലഹരി വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ റാലി സ്കൂൾ പിടിഎ പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. ചൈൽഡ്ലൈൻ കോ-ഓർഡിനേറ്റർ ജോസ് സ്കറിയ വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ സന്ദേശം നല്കി. സ്കൂൾ കൗൺസിലർ ആര്യാദാസ് ലഹരിവിരുദ്ധദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ.ബി. അജിതാകുമാരി റാലി ഫ്ലാഗ്ഓഫ് ചെയ്തു. അധ്യാപിക സിനിമോൾ ജോസഫ്, എസ്ആർജി കൺവീനർ സിനിമോൾ തോമസ്, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ ജെൻസി എന്നിവർ പ്രസംഗിച്ചു.