അടിമാലി സംഘർഷം: സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ആ​ക്ര​മ​ണം
Saturday, October 19, 2019 10:45 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ൽ ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സ് മി​ന്ന​ൽ പ​ണി​മു​ട​ക്കി​നൊ​പ്പം സി​ഐ​ടി​യു നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ആ​ക്ര​മ​ണം. ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് കാ​വ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജ​സ്റ്റി​നും അ​നി​ൽ ക​ന​ക​നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി വൈ​കു​ന്നേ​രം നാ​ലോ​ടെ ടൗ​ണി​ലി​റ​ങ്ങി​യ​പ്പോ​ൾ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ വ​ള​ഞ്ഞ് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു.

സി​ഐ​ടി​യു ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന നേ​താ​ക്ക​ള​ട​ക്കം ഈ​സ​മ​യം പാ​ഞ്ഞെ​ത്തി ടൗ​ണി​ൽ പോ​ർ​വി​ളി മു​ഴ​ക്കു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ്ര​വ​ർ​ത്ത​ക​ർ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​ത്തി​യി​രു​ന്നു.

ബ​സ് സ​മ​രം​മൂ​ലം വ​ല​ഞ്ഞ സ്ത്രീ​ക​ളും കു​ഞ്ഞു​കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​മാ​യി വ​രു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ള​ട​ക്കം ത​ട​യു​ക​യും ചെ​യ്ത​തോ​ടെ ടൗ​ണ്‍ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ സ്തം​ഭി​ച്ചു. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ടൗ​ണ്‍ കൈ​പ്പി​ടി​യി​ലാ​ക്കി​യ​തോ​ടെ വി​ര​ലി​ലെ​ണ്ണാ​വു​ന്ന പോ​ലീ​സ് സം​ഘം നോ​ക്കു​കു​ത്തി​ക​ളാ​യി. ഇ​തി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ​തി​രെ തി​രി​യു​ക​യും അ​ശ്ലീ​ലം വി​ളി​ക്കു​ക​യും ചെ​യ്തു.

വൈ​കു​ന്നേ​രം 5.30-ഓ​ടെ ക​ല്ലാ​ർ​കു​ട്ടി റോ​ഡി​ൽ താ​ലൂ​ക്കാ​ശു​പ​ത്രി ഗേ​റ്റി​നു​സ​മീ​പം സി​പി​എം പ്ര​വ​ർ​ത്ത​ക​ന് കു​ത്തേ​റ്റ​തോ​ടെ വീ​ണ്ടും സം​ഘ​ർ​ഷ​മാ​യി. കു​ത്തി​യെ​ന്നു ആ​രോ​പി​ക്കു​ന്ന​യാ​ൾ തൊ​ട്ട​ടു​ത്തു​ള്ള പ​ച്ച​ക്ക​റി​ക്ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ നേ​താ​ക്ക​ളോ​ടൊ​പ്പം ക​ട വ​ള​ഞ്ഞു. യു​ദ്ധ​സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ജ​നം പി​ന്നെ​യും വ​ല​ഞ്ഞു. കാ​ഴ്ച​ക്കാ​രും സ​മ​ര​ക്കാ​രും റോ​ഡി​ൽ തി​ങ്ങി​നി​റ​ഞ്ഞ​തോ​ടെ ഗ​താ​ഗ​തം പാ​ടേ സ്തം​ഭി​ച്ചു.

പോ​ലീ​സെ​ത്തി ക​ട​യി​ൽ അ​ഭ​യം തേ​ടി​യ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ​തോ​ടെ നേ​താ​ക്ക​ള​ട​ക്കം എ​തി​ർ​ത്തു​നി​ന്നു. അ​ടി​മാ​ലി സി​ഐ പി.​കെ. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് ഒ​രു​മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് ഇ​യാ​ളെ കൊ​ണ്ടു​പോ​കാ​നാ​യ​ത്. ഇ​തി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ചി​ല്ല് ത​ക​ർ​ത്തു. പ്ര​വ​ർ​ത്ത​ക​ര​ട​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്പി​ൽ ത​ടി​ച്ചു കൂ​ടി. സം​ഘ​ർ​ഷാ​വ​സ്ഥ രാ​ത്രി​യി​ലും തു​ട​രു​ക​യാ​ണ്. ഓ​ട്ടോ​ക്കാ​രും ബ​സു​കാ​രു​മാ​യി ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച​യും ഇ​തോ​ടെ മു​ട​ങ്ങി.