ലീ​ഗ​ൽ മെ​ട്രോ​ള​ജി സ​ഹ​ക​ര​ണ സം​ഘം പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മ​മെ​ന്ന്
Tuesday, November 19, 2019 10:35 PM IST
തൊ​ടു​പു​ഴ:​കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ൽ മെ​ട്രോ​ള​ജി ലൈ​സ​ൻ​സീ​സ് ആ​ന്‍റ് ടെ​ക്നീ​ഷ്യ​ൻ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നി​യ​മാ​വ​ലി​ക്ക് വി​രു​ദ്ധ​മാ​യി ചി​ല​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള ലീ​ഗ​ൽ മെ​ട്രോ​ള​ജി ലൈ​സ​ൻ​സീ​സ് ആ​ന്‍റ് എം​പ്ലോ​യി​സ് യൂ​ണി​യ​ൻ(​എ​ഐ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ഇ​ന്ദു​ശേ​ഖ​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​അ​ന​ധി​കൃ​ത മെം​ബ​ർ​ഷി​പ്പു​ക​ൾ ന​ൽ​കി ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് സം​ഘം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് നി​ല​വി​ൽ ന​ട​ന്നു​വ​രു​ന്ന​ത്.​ഇ​തു അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രു​ടെ മെം​ബ​ർ​ഷി​പ്പു​ക​ൾ നീ​ക്കം ചെ​യ്യ​ണം.​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നു വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യെ പി​രി​ച്ചു​വി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.​ഇ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി സം​ഘ​ട​ന രം​ഗ​ത്തു​വ​രു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സ​ലിം​കു​മാ​ർ,സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​അ​ജി​ത്കു​മാ​ർ,സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​മു​ര​ളീ​ധ​ര​ൻ,ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ.​സ​ന്തോ​ഷ് എ​ന്നി​വ​രും പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.