സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്ന് ആ​രം​ഭി​ക്കും
Thursday, January 23, 2020 10:37 PM IST
മൂ​ല​മ​റ്റം: ജി​ല്ല​യി​ൽ ആ​ദ്യ​ത്തെ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്ന് അ​റ​ക്കു​ള​ത്ത് ആ​രം​ഭി​ക്കും. ഒ​റ്റ​പ്പെ​ട്ട ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളാ​യ ച​ക്കി​മാ​ലി, ഉ​റു​ന്പ​ള്ള്, മേ​മുട്ടം, പു​ളി​ക്ക​ക​വ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട​യെ​ത്തു​ന്ന​ത്. മു​ൻ​കൂ​ട്ടി അ​റി​യി​ച്ച് മാ​സ​ത്തി​ൽ ഒ​രു ദി​വ​സം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട​യെ​ത്തും. ച​ക്ക​ിമാ​ലി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന റേ​ഷ​ൻ​ക​ട ലാ​ഭ​ക​ര​മ​ല്ലെ​ന്നു പ​റ​ഞ്ഞ് നി​ർ​ത്തി​യ​തോ​ടെ റേ​ഷ​ൻ വാ​ങ്ങാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് പു​തി​യ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. പ​തി​പ്പ​ള്ളി റേ​ഷ​ൻ ക​ട​യി​ൽ നി​ന്നാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ റേ​ഷ​ൻ എ​ത്തി​ക്കു​ന്ന​ത്.