വേ​ന​ൽ​മ​ഴ: ദേ​ശീ​യ​പാ​ത​യി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു
Sunday, April 5, 2020 9:21 PM IST
അ​ടി​മാ​ലി: ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ​യേ​തു​ട​ർ​ന്ന് കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ലാ​ർ വ​ട്ട​യാ​റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം.

പാ​ത​യോ​ര​ത്തു നി​ന്നി​രു​ന്ന ര​ണ്ടു വ​ൻ​മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. ലോ​ക്ക് ഡൗ​ണാ​യ​തി​നാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി.

അ​ടി​മാ​ലി ഫ​യ​ർ​ഫോ​ഴ്സ് അം​ഗ​ങ്ങ​ളെ​ത്തി ര​ണ്ടു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ കാ​റ്റു​വീ​ശി​യ​താ​ണ് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കാ​ൻ ഇ​ട​യാ​ക്കി​യ​ത്.