പൊ​രി​ക​ണ്ണി - ച​പ്പാ​ത്ത് റോ​ഡ് ത​ക​ർ​ന്നു​ത​ന്നെ
Tuesday, July 7, 2020 10:26 PM IST
ഉ​പ്പു​ത​റ: പൊ​രി​ക​ണ്ണി - ച​പ്പാ​ത്ത് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ റോ​ഡി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

പൊ​രി​ക​ണ്ണി - ച​പ്പാ​ത്ത് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഒ​രു വാ​ഹ​ന​ത്തി​നു​മാ​ത്രം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​യും ദു​ഷ്ക​ര​മാ​യി. അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ഈ ​റോ​ഡി​നെ ആ​ശ്ര​യി​ച്ചാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​നം ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും പ​തി​വാ​ണ്.

പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ റോ​ഡു​ക​ൾ കോ​ണ്‍​ക്രീ​റ്റു​ചെ​യ്ത് പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ന്പോ​ഴും പൊ​രി​ക​ണ്ണി - ച​പ്പാ​ത്ത് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ആ​രു​ടെ​യും ക​ണ്ണി​ൽ​പെ​ടു​ന്നി​ല്ല.

ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ബ​സ് ക​യ​റു​ന്ന​തി​നാ​യി പെ​രി​യാ​റി​നു കു​റു​കെ​യു​ള്ള ഒ​രു ന​ട​പ്പാ​ല​മാ​യി​രു​ന്നു ആ​ശ്ര​യം. എം​പി ഫ​ണ്ടി​ൽ​നി​ന്നും തു​ക അ​നു​വ​ദി​ച്ച് പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ന​ട​പ്പാ​ലം ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി പോ​യി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​യി. റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ​നി​ന്നും ദു​ർ​ഗ​ന്ധ​വും ഉ​യ​രു​ന്നു​ണ്ട്. ഇ​ത് പ​ല​ത​ര​ത്തി​ലു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കും ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.

എ​ത്ര​യും​വേ​ഗം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഇ​ട​പെ​ട്ട് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.