ക​ല്ലാ​ർ ഡാം ​തു​റ​ന്നു വി​ട്ടു: തൂ​വ​ൽ ച​പ്പാ​ത്ത് ത​ക​ർ​ന്നു
Sunday, August 9, 2020 10:04 PM IST
നെ​ടു​ങ്ക​ണ്ടം: നാ​ട്ടു​കാ​ർ പു​ന​ർ​നി​ർ​മി​ച്ച തൂ​വ​ൽ ച​പ്പാ​ത്ത് വീ​ണ്ടും ത​ക​ർ​ന്നു. എ​ല്ലാ വ​ർ​ഷ​വും മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് ച​പ്പാ​ത്ത് ഒ​ലി​ച്ചു​പോ​കു​ന്ന​ത് പ​തി​വാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​ല്ലാ​ർ ഡൈ​വേ​ർ​ഷ​ൻ ഡാം ​തു​റ​ന്നു​വി​ട്ട​തോ​ടെ​യാ​ണ് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ തൂ​വ​ൽ ച​പ്പാ​ത്ത് വീ​ണ്ടും ത​ക​ർ​ന്ന​ത്. 2018 ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ച​പ്പാ​ത്ത് പ്ര​ദേ​ശ​ത്തെ ജ​ന​കീ​യ സ​മി​തി പു​ന​ർ​നി​ർ​മി​ച്ചി​രു​ന്നു. ഇ​താ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ത​ക​ർ​ന്ന​ത്. എ​ഴു​കും​വ​യ​ൽ - മ​ഞ്ഞ​പ്പാ​റ റോ​ഡി​ൽ തൂ​വ​ൽ ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ച​പ്പാ​ത്താ​ണ് ഇ​ത്. ക​ല്ലാ​ർ ഡാം ​തു​റ​ന്നു​വി​ട്ട​തോ​ടെ കു​തി​ച്ചെ​ത്തി​യ വെ​ള്ളം ച​പ്പാ​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗം ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ച​പ്പാ​ത്തി​ന്‍റെ മൂ​ന്ന് ഭാ​ഗ​ങ്ങ​ളും വെ​ള്ള​ത്തി​ൽ ഒ​ലി​ച്ചു​പോ​യി. ഇ​തോ​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഡാം ​തു​റ​ന്നു​വി​ട്ട​തോ​ടെ ച​പ്പാ​ത്ത് മൂ​ടി​യാ​ണ് വെ​ള്ളം ഒ​ഴു​കി​യി​രു​ന്ന​ത്. ഒ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ച​പ്പാ​ത്തി​ന്‍റെ ത​ക​ർ​ച്ച ദൃ​ശ്യ​മാ​യ​ത്. എ​ന്നാ​ൽ ഡാം ​തു​റ​ക്കു​ന്ന​തി​നു​മു​ന്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

തൂ​വ​ലി​ൽ പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് മ​ന്ത്രി എം.​എം.​മ​ണി ഇ​ട​പെ​ട്ട് 90 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ത​ക​ർ​ന്ന ച​പ്പാ​ത്ത് ഉ​ട​ൻ പു​ന​ർ​നി​ർ​മി​ച്ച് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.