ഭൂ​പ​തി​വ് നി​യ​മം: റി​ലേ സ​ത്യാ​ഗ്ര​ഹം 25 ദി​വ​സം പി​ന്നി​ട്ടു
Friday, September 18, 2020 10:15 PM IST
ചെ​റു​തോ​ണി: ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി​യാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ചെ​റു​തോ​ണി​യി​ൽ ന​ട​ത്തു​ന്ന റി​ലേ സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ 25-ാം ദി​വ​സ​ത്തെ സ​മ​രം കേ​ര​ള വ​നി​താ​കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗ​വും ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബറു​മാ​യ സി.​വി. സു​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട​യ​ത്തൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മു​ണ്ട​ക്ക​പ്പ​ട​വി​ൽ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ വി​ജ​യ​ൻ, പാ​ർ​ട്ടി ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ടി.​സി. ചെ​റി​യാ​ൻ, സാ​ജു പു​ത്ത​ൻ​പു​ര, ഷൈ​ജ​ൻ ക​ന്പ​ക​ത്തു​ങ്ക​ൽ, മാ​ത്യു കൊ​ള്ളി​ക്കൊ​ള​വി​ൽ, സ​ന്തോ​ഷ് കീ​ന്ത​നാ​നി​ക്ക​ൽ, ജി​ൽ​സ് മു​ണ്ട​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് ഇ​ര​ട്ട​യാ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി ന​ട​ത്തു​ന്ന സ​ത്യാ​ഗ്ര​ഹം കെ​പി​സി​സി സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ങ്ക​ച്ച​ൻ ന​ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

മു​ട്ടം: പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ മൂ​ന്നാം സെ​മ​സ്റ്റ​ർ ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​ന​ത്തി​നു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 23ന് ​ന​ട​ത്തും. രാ​വി​ലെ 8.30 മു​ത​ൽ 9.30 വ​രെ ജി​ല്ല​യു​ടെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട റാ​ങ്ക് ഒ​ന്നു മു​ത​ൽ 100 വ​രെ ഉ​ള്ള​വ​ർ, 9.30 മു​ത​ൽ 10.30 വ​രെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ബാ​ക്കി ഉ​ള്ള​വ​രും ഹാ​ജ​രാ​ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ആ​വ​ശ്യ​മാ​യ ഫീ​സും സ​ഹി​തം എ​ത്ത​ണം. ഫോ​ണ്‍:04862 255083