ശാ​ന്തി​ഗി​രി കോ​ള​ജി​ൽ ച​ല​ന വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നം
Wednesday, September 30, 2020 11:12 PM IST
തൊ​ടു​പു​ഴ:​ വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വി​വി​ധ കോ​ഴ്സു​ക​ളി​ൽ ച​ല​ന​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു.​ വി​ക​ലാം​ഗ പു​ന​ര​ധി​വാ​സരം​ഗ​ത്ത് 1988 മു​ത​ൽ സി​എം​ഐ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന സ്ഥാ​പ​ന​മാ​ണി​ത്.​ ശാ​ന്തി​ഗി​രി കോ​ള​ജും ശാ​ന്തി​ഗി​രി ഹോ​സ്റ്റ​ലും സ്ഥാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.​ ച​ല​നവൈ​ക​ല്യ​മു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും സ്കോ​ള​ർ​ഷി​പ്പും സൗ​ജ​ന്യ ഹോ​സ്റ്റ​ൽ സൗ​ക​ര്യ​വും ശാ​ന്തി​ഗി​രി​യി​ൽ ല​ഭ്യ​മാ​ണ്.​ എ​ട്ടാം ക്ലാ​സ് മു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഇ​വി​ടെ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്.​ മ​ഹാ​ത്മ​ാഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജി​ൽ എം​സി​എ,എം​ബി​എ, എം​എ​സ്ഡ​ബ്ല്യു, എം.​കോം, ബി​സി​എ, ബി.​കോം, ബി.​എ.​ ആ​നി​മേ​ഷ​ൻ, ബി​എ​സ്‌​സി സൈ​ക്കോ​ള​ജി, ഡി​ടി​പി​ഒ എ​ന്നീ കോ​ഴ്സു​ക​ളി​ലാ​ണ് പ്ര​വേ​ശ​നം.​ താ​ത്പ​ര്യ​മു​ള്ള​വ​ർ കോ​ള​ജു​മാ​യി ഉ​ട​ൻ ബ​ന്ധ​പ്പെ​ട​ണം.​ഫോ​ണ്‍:9446212911, 8281210209.