വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു
Saturday, December 7, 2019 1:04 AM IST
ശ്രീ​മൂ​ല​ന​ഗ​രം: ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​ അ​നൂ​പ് ത​ൽ​സ്ഥാ​നം രാ​ജി​വ​ച്ചു. കോ​ണ്‍​ഗ്ര​സ് പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് രാ​ജി​വ​ച്ച​തെ​ന്ന് കെ.​പി.​ അ​നൂ​പ് അ​റി​യി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ മു​ൻ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പ​ദ്ധ​തി തു​ക​യും ചി​ല​വ​ഴി​ച്ച​താ​യും ഹ​രി​തം സു​ന്ദ​രം പ​ദ്ധ​തി വ​ഴി പ്ലാ​സ്റ്റി​ക് നി​ർ​മാ​ജ​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച​താ​യും അ​ദേ​ഹം പ​റ​ഞ്ഞു.

റോ​ഡ് ഉ​ദ്ഘാ​ട​നം നടത്തി

ശ്രീ​മൂ​ല​ന​ഗ​രം: ജി​ല്ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച ശ്രീ​മൂ​ല​ന​ഗ​രം-താ​ണി​വീ​ട് കോ​ള​നി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ര​ള മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ൽ​ഫോ​ണ്‍​സ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​ അ​നൂ​പ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​സി.​ ഉ​ഷാ​കു​മാ​രി, വി.​വി.​ സെ​ബാ​സ്റ്റ്യ​ൻ, ഷേ​ർ​ളി സോ​ണി, ഷീ​ജ റെ​ജി, പി.​സി.​ സു​രേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.