തൃ​ക്കാ​ക്ക​ര ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Saturday, January 18, 2020 12:43 AM IST
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നു വി​കാ​രി​യും ഭാ​ര​ത​മാ​താ കോ​ള​ജ് അ​സി. ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ബി​ന്‍റോ കി​ലു​ക്ക​ൻ കൊ​ടി​യേ​റ്റി. ദി​വ്യ​ബ​ലി​ക്കു ഭാ​ര​ത​മാ​താ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​യ്ക്കാ​പ്പി​ള്ളി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് അ​തി​രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ എ​ട്ടി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു ഫാ. ​ഷി​ജോ മേ​പ്പി​ള്ളി കാ​ർ​മി​ക​നാ​കും. പ്ര​സം​ഗം റ​വ. ഡോ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട്.