പ്ര​ള​യം: മുൻകൂട്ടി കണ്ടു ജില്ലാ പോ​ലീ​സ്
Tuesday, June 2, 2020 12:04 AM IST
ആ​ലു​വ: പ്ര​ള​യ​മു​ണ്ടാ​യാ​ൽ നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളുടെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ 34 സ്റ്റേ​ഷ​നു​ക​ളും പ്ര​ള​യ​കാ​ല​ത്ത് ക​ൺ​ട്രോ​ൾ റൂ​മു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും. സ്റ്റേഷനുകളിൽ ജ​ന​റേ​റ്റ​റും ദി​വ​സ​ങ്ങ​ളോ​ളം കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​വ​ര്‍ ബാ​ക്ക്അ​പ്പ് സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​.
ഓ​രോ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും വെ​ള്ളം ക​യ​റാ​വു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ, കെ​ട്ടി​ട​ങ്ങ​ൾ, ജ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​വ​ര ശേ​ഖ​ര​ണം ആരംഭിച്ചു. ജനങ്ങളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ടി വ​ന്നാ​ൽ റ​വ​ന്യു, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​തി​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്താനും ന​ട​പ​ടി തുടങ്ങി. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, അ​സ്ക്കാ ലൈ​റ്റ്, എ​മ​ർ​ജ​ൻ​സി ലൈ​റ്റ്, പ​മ്പ് സെ​റ്റ്, ടോ​ർ​ച്ച്, വ​ടം, ലൈ​ഫ് ജാ​ക്ക​റ്റ് എ​ന്നി​വ​യും ത​യാ​റാ​യി​ട്ടു​ണ്ട്.
നീ​ന്ത​ല​റി​യാ​വു​ന്ന ആ​ളു​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ബോ​ട്ടു​ക​ൾ, ചെ​റു​വ​ള്ള​ങ്ങ​ൾ എ​ന്നി​വ​ ഒ​രു​ക്കിവച്ചതിനൊപ്പം ജെസിബി, ക്രെയിൻ, ടോ​റ​സ് ലോ​റി​ക​ൾ എ​ന്നി​വ​യു​ടെ ലി​സ്റ്റും ത​യാ​റാ​ക്കി. ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി വെ​ള്ളം തു​റ​ന്നു വി​ടു​ന്നതു സം​ബ​ന്ധി​ച്ചു ഡിവൈഎ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക​യും തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. ക​ട​ൽ ക്ഷോ​ഭം നേ​രി​ടു​ന്ന​തി​ന് തീ​ര​ദേ​ശ പോ​ലീ​സ് ക​ട​ലോ​ര ജാ​ഗ്ര​താ സ​മി​തി​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും. മുന്നൊ രുക്കളുമായി ബന്ധപ ്പെട്ടു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ കാ​ർ​ത്തി​ക് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.