സ​ഹൃ​ദ​യ​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Friday, November 8, 2019 1:10 AM IST
കൊ​ട​ക​ര: തൃ​ശൂ​ർ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ വെ​ൽ​നെ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ബോ​ധ​വ​ത്ക​ര​ണം ന​ട​ന്നു. അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ജൂ​നി​യ​ർ റ​സി​ഡ​ന്‍റ് ഡോ. ​ന​ദീ​ജ ന​ജീ​ബ്, മൂ​ന്നാം വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ വി​വേ​ക് സു​നി​ൽ, ശ്വേ​ത ലൂ​ക്ക്, സാ​ൻ​ഡ്ര മെ​റി​ൻ, മൊ​ഹ​മ്മ​ദ് റാ​സി, ടെ​റി​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക്ലാ​സു​ക​ൾ ന​യി​ച്ച​ത്.
അ​പ​ക​ട​സ​മ​യ​ങ്ങ​ളി​ലും അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ലും ഉ​ട​ന​ടി ചെ​യ്യേ​ണ്ട ശു​ശ്രൂ​ഷ​ക​ളു​ടെ അ​വ​ത​ര​ണ​രീ​തി​ക​ളു​മു​ണ്ടാ​യി​രു​ന്നു. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ഇ​ട​ക്കെ​ങ്കി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യി വ​രാ​ൻ സാ​ധ്യ​ത​യു​ള്ള അ​പ​സ്മാ​രം, സ്ട്രോ​ക്ക്, കാ​ർ​ഡി​യാ​ക് അ​റ​സ്റ്റ്, പൊ​ള്ള​ൽ തു​ട​ങ്ങി​യ​വ​ക്ക് ഉ​ട​ന​ടി ചെ​യ്യേ​ണ്ട​തും ചെ​യ്യ​രു​താ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ളെ പ​റ്റി അ​മ​ല മെ​ഡി​ക്ക​ൽ സം​ഘം വി​ശ​ദീ​ക​രി​ച്ചു.
കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പൽ ഡോ. ​എം.ജെ. ​റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ്യൂ​മ​ൻ എ​ക്സ​ല​ൻ​സ് വി​ഭാ​ഗം മേ​ധാ​വി പി. ​ജെ. സി​നി​മോ​ൾ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ആ​ര്യ ഹ​രി​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.