കാ​ർ​ഷി​ക ബി​ല്ല് പി​ൻ​വ​ലി​ക്ക​ണം: ഡി​എം​കെ
Sunday, December 6, 2020 12:31 AM IST
കോ​യ​ന്പ​ത്തൂ​ർ: ക​ർ​ഷ​ക​ദ്രോ​ഹ​പ​ര​മാ​യ മൂ​ന്നു ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തു വ​രെ ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ പോ​രാ​ട്ട​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് ഡി​എം​കെ വ​നി​താ വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം​പി​യു​മാ​യ ക​നി​മൊ​ഴി പ​റ​ഞ്ഞു. മേ​ട്ടു​പ്പാ​ള​യം ഒ​ട​ന്തു റൈ​യി​ൽ ഡ​ൽ​ഹി​യി​ൽ സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക​രെ പി​ന്തു​ണ​ച്ചു കൊ​ണ്ടു ന​ട​ത്തി​യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു കൊ​ണ്ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​നി​മൊ​ഴി.
പു​തി​യ മൂ​ന്ന് ബി​ല്ലു​ക​ൾ കൊ​ണ്ട് ക​ർ​ഷ​ക​ർ​ക്ക് യാ​തൊ​രു വി​ധ പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നും, കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യി​ട്ടു​ള്ള ഈ ​ബി​ല്ലു​ക​ൾ ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന​താ​ണെ​ന്നും പ​റ​ഞ്ഞ ക​നി​മൊ​ഴി ഈ​ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന ഒ​രേ ഒ​രു നേ​താ​വ് ത​ന്നെ സ്വ​യം ക​ർ​ഷ​ക​നെ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ഇ​ട​പ്പാ​ടി പ​ഴ​നി​സ്വാ​മി​യാ​ണെ​ന്നും ഡി​എം​കെ എ​ന്നും ക​ർ​ഷ​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഒ​പ്പം നി​ൽ​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ പാ​ർ​ട്ടി​യാ​ണെ​ന്നും കൂ​ട്ടി​ചേ​ർ​ത്തു. ഡി​എം​എം​കെ പ്ര​വ​ർ​ത്ത​ക​രും, പൊ​തു​ജ​ന​ങ്ങ​ളും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.