തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂട്ടി ഉ​ദ്യോ​ഗ​സ്ഥ​ർ ടെ​സ്റ്റി​നു വി​ധേ​യ​രാ​ക​ണം
Friday, April 16, 2021 1:03 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി 2021 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, സ്പെ​ഷ്യ​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും രോ​ഗ​ല​ക്ഷ​ണം ഉ​ള്ള എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും 17 ന് ​മു​ൻ​പാ​യി കോ​വി​ഡ് ടെ​സ്റ്റി​ന്(​ആ​ർ.​ടി.​പി.​സി.​ആ​ർ) വി​ധേ​യ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്ക് അ​റി​യി​ച്ചു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ബ​ന്ധ​പ്പെ​ട്ട റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ എ​ന്നി​വ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​യി​ട്ടു​ണ്ടെ​ന്ന് വ​കു​പ്പ് മേ​ധാ​വി​ക​ളും ഓ​ഫീ​സ് മേ​ല​ധി​കാ​രി​ക​ളും ഉ​റ​പ്പാ​ക്ക​ണം.
പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​ർ ടെ​സ്റ്റി​ന് വി​ധേ​യ​രാ​കാ​ൻ ബ​ന്ധ​പ്പെ​ട്ട റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രും ത​ഹ​സി​ൽ​ദാ​ർ​മാ​രും നി​ർ​ദേ​ശം ന​ൽ​കു​ക​യും ടെ​സ്റ്റ് ന​ട​ത്തി​യ​താ​യി ഉ​റ​പ്പു വ​രു​ത്തു​ക​യും ചെ​യ്യ​ണം.
വെ​ബ് കാ​സ്റ്റിം​ഗി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​ർ ടെ​സ്റ്റ് ന​ട​ത്തി​യ​താ​യി അ​ക്ഷ​യ കേ​ന്ദ്രം ജി​ല്ലാ കോ​ഡി​നേ​റ്റ​ർ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.
ഹ​രി​ത ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ൾ ടെ​സ്റ്റി​ന് വി​ധേ​യ​രാ​യ​താ​യി ന​ഗ​ര​സ​ഭ /പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.