രാ​യി​ര​നെ​ല്ലൂ​ർ മ​ല​ക​യ​റ്റം ഇ​ന്നും നാ​ളെ​യും
Saturday, October 16, 2021 11:58 PM IST
ഷൊ​ർ​ണൂ​ർ : പ​റ​യി​പെ​റ്റ പ​ന്തി​രു​കു​ല സ്മൃ​തി​ക​ളു​മാ​യി രാ​യി​ര​നെ​ല്ലൂ​ർ മ​ല​ക​യ​റ്റം ഇ​ന്നും, നാ​ളെ​യും ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി ന​ട​ക്കും. എ​ല്ലാ വ​ർ​ഷ​വും തു​ലാം ഒ​ന്നി​നാ​ണ് മ​ല ക​യ​റ്റ​മെ​ങ്കി​ലും ഇ​ത്ത​വ​ണ നാ​ളു​ക​ളു​ടെ ക​യ​റ്റി​റ​ക്ക​മാ​ണ് ച​ട​ങ്ങു​ക​ൾ ര​ണ്ട് ദി​വ​സ​മാ​കാ​ൻ കാ​ര​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​ല​ക​യ​റ്റം ച​ട​ങ്ങു​ക​ളി​ൽ ഒ​തു​ക്കി​യ​ത്.

ജ്ഞാ​നി​യാ​യ നാ​റാ​ണ​ത്ത് ഭ്രാ​ന്ത​നു ദു​ർ​ഗ്ഗാ​ദേ​വി മ​ല​മു​ക​ളി​ൽ വ​ച്ച് ദ​ർ​ശ​ന​പു​ണ്യം ന​ൽ​കി​യ​തി​ന്‍റെ സ്മരണ ​പു​തു​ക്കി​യാ​ണ് രാ​യി​ര​നെ​ല്ലൂ​ർ മ​ല​ക​യ​റ്റം ന​ട​ത്തു​ന്ന​ത്. തു​ലാം ഒന്നിന് ​ഭ്രാ​ന്ത​നു മു​ന്നി​ൽ ദു​ർ​ഗ്ഗാ‌ദേ​വി പ്ര​ത്യ​ക്ഷ​പ്പെ​ട്ടെ​ന്ന ഐ​തി​ഹ്യ​ത്തി​ൽ ആ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി​യി​രു​ന്ന മ​ല​യി​ൽ ക​യ​റാ​ൻ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ജി​ല്ലാ ഭ​ര​ണ​കൂ​ടം ഭ​ക്ത​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം മ​ല​ക​യ​റ്റം ച​ട​ങ്ങു​ക​ളി​ലൊ​തു​ക്കി​യി​രു​ന്നു.

മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കൊ​ല്ലം മ​ല​ക​യ​റാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രു​ന്ന​വ​രും ഒ​രു​ക്കം ന​ട​ത്തി​യ മ​ല​യു​ടെ സം​ര​ക്ഷ​ക​രും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പേ മ​ല​യ​ടി​വാ​ര​ത്ത് ഷെ​ഡ് കെ​ട്ടി ത​ന്പ​ടി​ച്ച ക​ച്ച​വ​ട​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ നി​രാ​ശ​രാ​ണ്. 40 പേ​രി​ലൊ​തു​ക്കി ച​ട​ങ്ങ് ന​ട​ത്താ​നാ​ണ് ക്ഷേ​ത്രം ചു​മ​ത​ല​ക്കാ​രാ​യ ദ്വാ​ദ​ശാ​ക്ഷ​രീ ട്ര​സ്‌റ്റിന് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ല​ക്ഷാ​ർ​ച്ച​ന തു​ട​ങ്ങു​ന്ന​തോ​ടെ ചെ​റി​യ തോ​തി​ൽ ആ​ളു​ക​ൾ മ​ല ക​യ​റാ​ൻ എ​ത്തു​ന്ന സാ​ഹ​ച​ര്യമു​ണ്ട്. ചെ​ത്ത​ല്ലൂ​ർ തൂ​ത​പ്പു​ഴ​യോ​ര​ത്തു ജ​നി​ച്ചു വീ​ണ ഭ്രാ​ന്ത​നെ നാ​രാ​യ​ണ​മം​ഗ​ല​ത്ത് ഭ​ട്ട​തി​രി​മാ​രാ​ണ് എ​ടു​ത്തു വ​ള​ർ​ത്തി​യ​ത്.

ഇ​വ​ർ വേ​ദ​പ​ഠ​ന​ത്തി​ന് തി​രു​വേ​ഗ​പ്പു​റ​യി​ലെ​ത്തി​ച്ചെ​ന്നും പ​ഠ​ന കാ​ല​ത്ത് മ​ല​യു​ടെ മു​ക​ളി​ലേ​ക്ക് വ​ലി​യ ക​ല്ലു​രു​ട്ടി​ക്ക​യ​റ്റി താ​ഴേ​ക്ക് ത​ട്ടി​യി​ട്ട് ആ​ർ​ത്തു ചി​രി​ക്കു​ന്ന​ത് നാ​റാ​ണ​ത്തു ഭ്രാ​ന്ത​ന്‍റെ പ​തി​വാ​യി​രു​ന്നു​വെ​ന്നും അ​ങ്ങ​നെ​യൊ​രു ദി​വ​സം മ​ല​മു​ക​ളി​ലെ​ത്തി​യ ഭ്രാ​ന്ത​നു മു​ന്നി​ൽ ദു​ർ​ഗ്ഗാ​ദേ​വി പ്ര​ത്യ​ക്ഷ​പ്പെ​ട്ടെ​ന്നു​മാ​ണ് ഐ​തി​ഹ്യം. മ​ല​മു​ക​ളി​ലെ ആ​ൽ മ​ര​ത്തി​ലെ പൊ​ന്നൂ​ഞ്ഞാ​ലി​ലാ​ടു​ക​യാ​യി​രു​ന്ന ദു​ർ​ഗ്ഗാ ദേ​വി ഭ്രാ​ന്തന്‍റെ പ്രാ​കൃ​ത​രൂ​പ​ത്തി​ൽ ഭ​യ​ച​കി​ത​യാ​യി താ​ഴെ​യി​റ​ങ്ങി ഏ​ഴ​ടി വ​ച്ച് ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് താ​ഴ്ന്നു പോ​യെ​ന്നും പാ​ദം പ​തി​ഞ്ഞ പാ​റ​യി​ൽ ഏ​ഴു കു​ഴി​ക​ളു​ണ്ടാ​യെ​ന്നും അ​തി​ലൊ​ന്നി​ൽ പൂ​വും ക​നി​യും വ​ച്ച് ഭ്രാ​ന്ത​ൻ പൂ​ജ ചെ​യ്ത് ദേ​വി​യെ പ്രീ​തി​പ്പെ​ടു​ത്തി​യെ​ന്നും വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഭ​ട്ട​തി​രി​മാ​ർ കു​ടും​ബൈ​ശ്വ​ര്യ​ത്തി​നാ​യി മ​ല​മു​ക​ളി​ൽ ക്ഷേ​ത്രം പ​ണി​ത് പൂ​ജ തു​ട​ർ​ന്നെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നാ​റാ​ണ​ത്ത് ഭ്രാ​ന്ത​ന്‍റെ സ്മ​ര​ണ​ക​ൾ അ​യ​വി​റ​ക്കാ​ൻ മ​ല​മു​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ പ്ര​തി​മ​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​തി​മ​യെ വ​ലം വ​ച്ചാ​ണ് മ​ല​ക​യ​റ്റം ന​ട​ത്തു​ന്ന​ത്.