പ്ര​ധാ​ന അധ്യാ​പി​ക​യെ തി​രി​ച്ചെ​ടു​ക്ക​ണം: കെ​പി​എ​സ്ടി​എ
Saturday, January 22, 2022 11:45 PM IST
ക​ല്ല​ടി​ക്കോ​ട് : ശ​ബ​രി ഹൈ​സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പി​ക​യെ അ​ന്യാ​യ​മാ​യി സ​സ്പെ​ന്‍റ് ചെ​യ​്ത ന​ട​പ​ടി​യി​ൽ നി​ന്നു മാ​നേ​ജ്മെ​ന്‍റ് പി​ൻ​മാ​റ​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ന​വം​ബ​ർ 18നാ​ണ് ഒ​രു വ​ർ​ഷം മാ​ത്രം സ​ർ​വീ​സ് ശേ​ഷി​ക്കു​ന്ന അ​ധ്യാ​പി​ക​യെ അ​കാ​ര​ണ​മാ​യി സ​സ്പെ​ന്‍റ് ചെ​യ്ത​ത്. ചി​ല സ്ഥാ​പി​ത താ​ല്പ​ര്യ​ക്കാ​രു​ടെ ഇം​ഗി​ത​ത്തി​നു വ​ഴ​ങ്ങാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​ധ്യാ​പി​ക​യെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കാ​നു​ള്ള നീ​ക്കം അ​പ​ല​പ​നീ​മാ​ണെ​ന്നും അ​ത് അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും ന​ട​പ്പാ​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റ് കൂ​ട്ടാ​ക്കു​ന്നി​ല്ല. സ്ഥ​ല​മ​റ്റം ന​ട​ത്തു​ന്ന​തി​നു കൃ​ത്യ​മാ​യ നി​യ​മ​ങ്ങ​ൾ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും കെ​പി​എ​സ്ടി​എ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടി​വ് അം​ഗം അ​സീ​സ് ഭീ​മ​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.