സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ൽ വാ​ർ​ഷി​കാ​ഘോ​ഷ​ം
Tuesday, May 24, 2022 12:54 AM IST
പാ​ല​ക്കാ​ട് : സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പാ​ല​ക്കാ​ട് സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ൽ മു​പ്പ​ത്തി​യെ​ട്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ​വും രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​നു​ള്ള സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ന്നു.
വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ത്യു നെ​ടും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്പി​രി​ച്വ​ൽ അ​ഡ്വൈ​സ​ർ ഫാ.​ രാ​ജു പു​ളി​ക്ക​താ​ഴെ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ.​ജെ​യിം​സ് ച​ക്യാ​ത്ത് സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. സി​സി പ്രൊ​ജ​ക്റ്റ് ട്വി​ന്നിം​ഗ് ഓ​ഫീ​സ​ർ വ​ട​ക്ക​ഞ്ചേ​രി എ.​സി. പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ട​മാ​ട​ൻ പ്രൊ​ജ​ക്ട് ട്വി​ന്നിം​ഗ് പ​രി​ച​യ​പ്പെ​ടു​ത്തി.
വി​ൻ ഫാ​മി​ലി ജീ​വ​ൻ സാ​ധി സം​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് എ​സി പ്ര​സി​ഡ​ന്‍റും വി​ൻ ഫാ​മി​ലി കോ​ർ​ഡി​നേ​റ്റ​റു​മാ​യ കെ.​എ​സ്. ജോ​സ​ഫ് പ​രി​ച​യ​പ്പെ​ടു​ത്തി.
സി​സി സെ​ക്ര​ട്ട​റി തോ​മ​സ് മ​ഠ​ത്തി​നാ​ൽ, ട്ര​ഷ​റ​ർ ടോ​മി പ​ള്ളി​വാ​തു​ക്ക​ൽ, സി​സി ഡ​യ​റ​ക്ട​ർ ജോ​ണ്‍​സ​ണ്‍ മാ​ണി​ക്യ​ത്താ​ൻ, സി​സ്റ്റ​ർ ആ​നി ജ​യിം​സ്, സി​സ്റ്റ​ർ ഡാ​ർ​ലി മാ​ണി, സി​സ്റ്റ​ർ ഡാ​നി സ​ണ്ണി, തോ​മ​സ് നെ​ടി​യ​കാ​ലാ​യി​ൽ, ഷാ​ജി പാ​ലാ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.