പ​യ്യ​നെ​ടം റോ​ഡ് അ​ഴു​ക്കു​ചാ​ൽ പൊ​ളി​ച്ചു​തു​ട​ങ്ങി
Wednesday, October 16, 2019 10:48 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പ്ര​വൃ​ത്തി​ക​ളി​ൽ അ​പാ​ക​ത നി​റ​ഞ്ഞ എം​ഇ​എ​സ് കോ​ള​ജ് പ​യ്യ​നെ​ടം റോ​ഡി​ന്‍റെ കേ​ടാ​യ അ​ഴു​ക്കു​ചാ​ലു​ക​ൾ പൊ​ളി​ച്ചു തു​ട​ങ്ങി. ബം​ഗ്ലാ​വു​കു​ന്ന് ഭാ​ഗ​ത്ത് ക​ന്പി ഉ​പ​യോ​ഗി​ക്കാ​തെ നി​ർ​മി​ച്ച കോ​ണ്‍​ക്രീ​റ്റു​ക​ൾ ബു​ധ​നാ​ഴ്ച്ച പൊ​ളി​ച്ചു. അ​ന്പ​തു​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ഭി​ത്തി​ക​ൾ മു​റി​ച്ചു​മാ​റ്റി​യ​ത്.
ഇ​തി​ന്‍റെ മ​റു​ഭാ​ഗ​ത്തു​ള്ള ഡ്രെ​യി​നേ​ജു​ക​ൾ നേ​ര​ത്തെ പൊ​ളി​ച്ചി​രു​ന്നു. ചെ​ന്നൈ കോ​ട​ന്പാ​ക്കം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​സി​പി എ​ൻ​ജി​നീ​യ​റിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്എ​ന്ന ക​ന്പ​നി​യാ​ണ് ക​രാ​റു​കാ​ർ.
2018 ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് പ്ര​വൃ​ത്തി​ക​ളാ​രം​ഭി​ച്ചെ​ങ്കി​ലും ഡ്രെ​യി​നേ​ജ് നി​ർ​മാ​ണം​പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. 16 കോ​ടി 40 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ക​ന്പ​നി ക​രാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.
എം​ഇ​എ​സ് കോ​ളേ​ജി​നു മു​ന്നി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന റോ​ഡ് നെ​ച്ചു​ള്ളി ക​ഷാ​യ​പ്പ​ടി​വ​രെ എ​ട്ടു​കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ണ്ടാ​കും. ഒ​ന്ന​ര​മീ​റ്റ​ർ വീ​തി​യി​ലാ​ണ് ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും അ​ഴു​ക്കു​ചാ​ൽ നി​ർ​മി​ക്കു​ന്ന​ത്.