നി​രീ​ക്ഷ​ണ കാ​മ​റ ന​ശി​പ്പി​ച്ച് ച​ന്ദ​ന മ​രം മു​റി​ച്ചു​ ക​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി
Wednesday, November 20, 2019 10:46 PM IST
കോ​യ​ന്പ​ത്തൂ​ർ: നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ന​ശി​പ്പി​ച്ച് ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ത​ന്പം​പ​തി കാ​ളി​യ​പ്പ​ൻ (35), മ​ണി​യ​ൻ (39) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൊ​ള്ളാ​ച്ചി ആ​യി​ര​ങ്കാ​ൽ​പീ​ട്ടി​ൽ നി​ന്നാ​ണ് ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ചി​ത്.
മ​ദ്യ​ല​ഹ​രി​യി​ൽ ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തു​ന്ന കാ​ര്യം വി​ളി​ച്ചു പ​റ​യു​ന്ന​ത് കേ​ട്ട​വ​ർ വ​നം​വ​കു​പ്പി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ അ​ധി​കൃ​ത​ർ സം​ഭ​വം സ​ത്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ കാ​ളി​യ​പ്പ​നെ​യും മ​ണി​യ​നെ​യും അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​യി​ര​ങ്കാ​ൽ​പീ​ട്ടി​ൽ​നി​ന്നും ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നി​ടെ ക​ടു​വ​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ൽ ഫ്ളാ​ഷ് മി​ന്നി​യ​തു​ക​ണ്ട് കാ​മ​റ​ക​ൾ ന​ശി​പ്പി​ച്ച് കാ​ട്ടി​ൽ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. ച​ന്ദ​ന​മ​ര​ങ്ങ​ൾ കേ​ര​ള​ത്തി​ൽ നി​ന്നു​വ​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് കൈ​മാ​റി​യ​താ​യും പി​ടി​യി​ലാ​യ​വ​ർ വെ​ളി​പ്പെ​ടു​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​യു​ന്ന ചു​ള്ളാ​ൻ, സെ​ന്തി​ൽ, പെ​രു​മാ​ൾ എ​ന്നി​വ​ർ​ക്കു​വേ​ണ്ടി​യും ച​ന്ദ​ന​മ​ര​ങ്ങ​ൾ വാ​ങ്ങി​യ വ്യാ​പാ​രി​ക​ൾ​ക്കാ​യും അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി

കോ​യ​ന്പ​ത്തൂ​ർ: എം​ജി​ആ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി. മാ​ർ​ക്ക​റ്റി​ലെ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ വ്യാ​പാ​രി​ക​ൾ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നു ക​മ്മീ​ഷ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
മാ​ർ​ക്ക​റ്റി​ൽ പു​തു​താ​യി വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​ഴു​ക്കു​ചാ​ലു​ക​ളും മ​ഴ​വെ​ള്ള സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളും വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കാ​നും നി​ർ​ദേ​ശം ന​ല്കി. മാ​ർ​ക്ക​റ്റി​ൽ കൈ​യേ​റ്റം ചെ​യ്തു നി​ർ​മി​ച്ചി​രി​ക്കു​ന്ന ക​ട​ക​ൾ ഉ​ട​മ​ക​ൾ സ്വ​യം നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ നീ​ക്കം ചെ​യ്യു​ന്ന​താ​യി​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ർ മു​ന്ന​റി​യി​പ്പു ന​ല്കി. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്ര​സ​ന്ന രാ​മ​സ്വാ​മി, എം​എ​ൽ​എ അ​രു​ണ്‍​കു​മാ​ർ, വെ​സ്റ്റ് സോ​ണ്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സെ​ന്തി​ൽഅ​ര​സ​ൻസ​ന്ദ​ർ​ശ​ന​ത്തി​ൽപ​ങ്കെ​ടു​ത്തു.

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

കോ​യ​ന്പ​ത്തൂ​ർ: ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് അ​ധി​ക്യ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 3.5 ല​ക്ഷം രൂ​പ മ​തി​പ്പു​വ​രു​ന്ന 350 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. 70 ഓ​ളം ക​ട​ക​ളി​ലും ഗോ​ഡൗ​ണു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 11 ക​ട​ക​ൾ, ര​ണ്ടു ഗോ​ഡൗ​ണു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പുകയില ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.