വ​ഴി​യോ​ര ഹ​രി​ത​വ​ത്ക​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Wednesday, July 8, 2020 12:12 AM IST
നെന്മാ​റ: സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്കി​ൽ​സ് ലേ​ർ​ണിം​ഗി​നു കീ​ഴി​ലു​ള്ള ദി​ശ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെന്മാ​റ വ​നം​വ​കു​പ്പി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വ​ഴി​യോ​ര ഹ​രി​ത​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ ഹ​രി​തം 2020-ന്‍റെ ഉ​ദ്ഘാ​ട​നം നെന്മാറ എം​എ​ൽ​എ കെ.​ബാ​ബു നി​ർ​വ​ഹി​ച്ചു. സി​എ​ൽ​എ​സ് എ​ൽ ഡ​യ​റ​ക്ട​ർ അ​ശോ​ക് നെന്മാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നെന്മാ​റ കൃ​ഷി ഓ​ഫീ​സ​ർ വ​രു​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി. വി.​ശ്രീ​ജി​ത്, ബി.​ലി​ബി​ൻ, എം.​ഷൈ​നു, രാ​ഹു​ൽ, ആ​ർ.​വി​ഷ്ണു, സി.​അ​ജീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വീ​ടു​ക​ളി​ൽ ഫ​ല​വൃ​ക്ഷ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം കൂ​ടി​യാ​ണ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ച​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വ​ഴി​വ​ക്കു​ക​ളി​ലും ക​നാ​ൽ വ​ര​ന്പു​ക​ളി​ലു​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.