ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 15, 2020 12:44 AM IST
ആ​ല​ത്തൂ​ർ: സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ്കു​മാ​ർ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശി​നി സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ത​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 3700 പാ​യ്ക്ക​റ്റ് പ​ച്ച​ക്ക​റി വി​ത്തു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കൃ​ഷി ഓ​ഫീ​സ​ർ ജൂ​ലി ജോ​ർ​ജ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ക​ർ​ഷ​ക​രാ​യ ശ​ശി നാ​യ​ർ, സ​ഹ​ദേ​വ​ൻ, ശി​വ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.