മം​ഗ​ലം​ഡാം വി​ല്ലേ​ജ് ഓ​ഫീ​സി​ന് സൗ​ജ​ന്യ​മാ​യി സ്ഥ​ലം​ന​ല്കി ഏ​ല്യാ​മ്മ തോ​മ​സ് മാ​തൃ​ക
Saturday, September 19, 2020 12:08 AM IST
മം​ഗ​ലം​ഡാം: സ്ഥ​ല​പ​രി​മി​തി​യും സൗ​ക​ര്യ​ക്കു​റ​വു​ക​ളു​മാ​യി വീ​ർ​പ്പു​മു​ട്ടു​ന്ന മം​ഗ​ലം​ഡാം വി​ല്ലേ​ജ് ഓ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി സൗ​ജ​ന്യ​മാ​യി പ​ത്ത് സെ​ന്‍റ് സ്ഥ​ലം ന​ല്കി ചു​ങ്ക​പ്പു​ര പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ല്യാ​മ്മ തോ​മ​സ് മാ​തൃ​ക​യാ​യി. മം​ഗ​ലം​ഡാം ടൗ​ണി​നോ​ട് ചേ​ർ​ന്ന് ഇ​സാ​ഫ് ബാ​ങ്കി​ന​ടു​ത്ത് സ്രാ​ന്പി​ക്കു​ള​ന്പ് വ​ഴി​യി​ലാ​ണ് സ്ഥ​ലം ന​ല്കി​യി​ട്ടു​ള്ള​ത്. നി​ല​വി​ൽ റ​ബ​ർ​തോ​ട്ട​മാ​ണ് ഇ​വി​ടം. റ​ബ​ർ​മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി​യാ​ണ് ന​ല്ല​വി​ല​മ​തി​ക്കു​ന്ന ഭൂ​മി വി​ല്ലേ​ജ് ഓ​ഫീ​സി​നാ​യി കൈ​മാ​റി​യ​ത്. വീ​ട്ടി​ൽ കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ, ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ത​ഹ​സീ​ൽ​ദാ​ർ കെ.​ബാ​ല​കൃ​ഷ്ണ​ൻ, മം​ഗ​ലം​ഡാം വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​രേ​ഖ എ​ന്നി​വ​ർ​ക്ക് സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ ഏ​ല്യാ​മ്മ തോ​മ​സ് കൈ​മാ​റി.
വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മാ​വ​ലി മോ​ഹ​ൻ​ദാ​സ്, മു​ൻ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ൻ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സ​ന്തോ​ഷ് ഡൊ​മി​നി​ക്, ബി​ന്ദു സു​ബ്ര​ൻ, മു​ൻ മെം​ബ​ർ എം.​കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​റ്റു വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി​ദ്ദി​ക്, നൈ​ജി​ൽ, ബാ​ബു, ഏ​ല്യാ​മ്മ തോ​മ​സി​ന്‍റെ വീ​ട്ടു​കാർ തു​ട​ങ്ങി​യ​വ​ർ ഭൂ​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പേ​പ്പ​ർ വ​ർ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ വൈ​കാ​തെ ത​ന്നെ കെ​ട്ടി​ടം​പ​ണി ആ​രം​ഭി​ക്കു​മെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ രേ​ഖ പ​റ​ഞ്ഞു. ഇ​തി​നാ​യി ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്നും 44 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ടൗ​ണി​ൽ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സി​പി​എം നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ൽ വ​ഴി സ്ഥ​ലം ല​ഭി​ച്ച​ത്. പൊ​ൻ​ക​ണ്ടം റോ​ഡി​ൽ ഡാം ​പ​ള്ളി​ക്ക​ടു​ത്താ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ് കു​ടു​സു​മു​റി​ക്കു​ള്ളി​ൽ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
എ​ന്നാ​ൽ 35 വ​ർ​ഷം മു​ന്പ് സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​ദ്യ​മാ​യി ടെ​ലി​ഫോ​ണ്‍ സൗ​ക​ര്യ​ത്തോ​ടെ നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് ഇ​പ്പോ​ൾ കാ​ല​പ​ഴ​ക്ക​ത്തി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യി​ലു​ള്ള​ത്. മ​ഴ പെ​യ്താ​ൽ ഓ​ഫീ​സി​ന​കം മു​ഴു​വ​ൻ വെ​ള്ള​മാ​കും. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് നി​ല്ക്കാ​ൻ​പോ​ലും ഇ​ട​മി​ല്ല. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര​മേ​ഖ​ല ഉ​ൾ​പ്പ​ടെ 12, 13, 14 വാ​ർ​ഡു​ക​ൾ മു​ഴു​വ​നും പ​തി​നൊ​ന്നാം വാ​ർ​ഡി​ന്‍റെ പ​കു​തി​യി​ല​ധി​കം ഭാ​ഗ​ങ്ങ​ളും മം​ഗ​ലം​ഡാം വി​ല്ലേ​ജ് പ​രി​ധി​യി​ലാ​ണ്.
വി​ല്ലേ​ജ് ഓ​ഫീ​സ് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ഏ​റെ​നാ​ള​ത്തെ പ​ഴ​ക്ക​മു​ണ്ട്. പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന നി​ർ​മി​തി​യു​ടെ പ്ര​തി​നി​ധി​ക​ൾ നി​ല​വി​ൽ ഓ​ഫീ​സ് നി​ല്ക്കു​ന്ന സ്ഥ​ല​ത്ത് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​ണി​യാ​നു​ള്ള സൗ​ക​ര്യം ഇ​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് സ്ഥ​ല​ത്തി​നാ​യു​ള്ള അ​ന്വേ​ഷ​ണം ദ്രു​ത​ഗ​തി​യി​ലാ​ക്കി​യ​ത്.