ക​രി​ന്പ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടു​പേ​ർ നെ​ഗ​റ്റീ​വാ​യി
Tuesday, October 20, 2020 12:08 AM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ഥ​മ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ര​ണ്ടു​പേ​ർ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി.​ഇ​ന്ന​ലെ​യാ​യി​രു​ന്നു ആ​ദ്യ​ത്തെ ഡി​സ്ചാ​ർ​ജ് .
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ജ​യ​ശ്രീ ടീ​ച്ച​ർ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ല​ക്ഷ്മി, വാ​ർ​ഡ് മെ​ന്പ​ർ രാ​ജി പ​ഴ​യ​ക​ളം, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി ഹ​രി മോ​ഹ​ൻ, ഡോ.​ബോ​ബി മാ​ണി, ഡോ.​ജോ​ബി​ൻ, നോ​ഡ​ൽ ഓ​ഫീ​സ​ർ പ്ര​ദീ​പ് വ​ർ​ഗീ​സ് എ​ന്നി​വ​ർ വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​രെ യാ​ത്ര​യ​യ​ക്കാ​ൻ എ​ത്തി.
പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ ത​യ്യാ​റാ​ക്കി​യ ആ​ശം​സാ കാ​ർ​ഡു​ക​ൾ സ്നേ​ഹ സ​മ്മാ​ന​മാ​യി രോ​ഗം ഭേ​ദ​മാ​യി പോ​കു​ന്ന​വ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ൽ​കി.